ആദ്യ ടെസ്റ്റ് ഇരുടീമിനും അതിനിര്‍ണ്ണായകം, ഫലം സംഭവിപ്പിക്കുന്ന മാറ്റം ഇങ്ങനെ

Image 3
CricketCricket News

ഓസ്‌ട്രേലിയന്‍ പര്യടത്തിന്റെ ഭാഗമായുളള ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സര ഈ മാസം 17ന് അഡ്ലെയ്ഡില്‍ ആണല്ലോ ആരംഭിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി എന്ന പേരിട്ടിരിക്കുന്ന ഈ പരമ്പര.

നിലവില്‍ 116 റേറ്റിങ് പോയിന്റോടെ ഓസ്‌ട്രേലിയയാണ് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്. 115 പോയന്റുമായി ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തും 114 പോയിന്റോടെ ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്.

ഇന്ത്യ- ഓസീസ് ഒന്നാം ടെസ്റ്റിന്റെ മല്‍സരഫലം റാങ്കിങിലും പ്രതിഫലിക്കും. വിജയിച്ചാല്‍ ഓസീസില്‍ നിന്നും ഒന്നാംസ്ഥാനം തിരികെ പിടിക്കാന്‍ ഇന്ത്യക്ക് കഴിയും. അഡ്ലെയ്ഡില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യക്കു നാലു പോയിന്റ് ലഭിക്കും. അപ്പോള്‍ 118 പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തും. ഇതോടെ ഓസീസിന് നഷ്ടമാവുക മൂന്നു പോയിന്റാണ്. അതോടൊപ്പം മൂന്നാംസ്ഥാനത്തേക്കു അവര്‍ പിന്തള്ളപ്പെടുകയും ചെയ്യും.

അതേസമയം, ആദ്യ ടെസ്റ്റില്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു അത് കനത്ത തിരിച്ചടിയായി മാറും. 119 പോയിന്റുമായി ഓസീസ് ഒന്നാംസ്ഥാനം നിലനിര്‍ത്തും. മറുഭാഗത്ത് ഇന്ത്യക്കു നാലാംസ്ഥാനക്കാരായ ഇംഗ്ലണ്ടിനു മേലുള്ള ലീഡു കുറയും ചെയ്യും. 106 പോയിന്റുമായാണ് ഇംഗ്ലണ്ട് നാലാംസ്ഥാനത്തു നില്‍ക്കുന്നത്.

അഡ്ലെയ്ഡ് ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യക്കു പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനാവും. ഓസ്ട്രേലിയുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറയ്ക്കാനും ഇന്ത്യക്കു സാധിക്കും.