കരീബിയന്‍ കരുത്തിനെ അടിച്ചിടാന്‍ സഞ്ജു ഇന്ന് ഇറങ്ങുമോ, എല്ലാ കണ്ണും രോഹിത്തിലേക്ക്

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ടി20 സക്വാഡില്‍ സര്‍പ്രൈസായാണ് സഞ്ജു സാംസണിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഔദ്യോഗികമായി ഇനി പ്രഖ്യാപിക്കാത്ത ബിസിസിഐ ഇന്ത്യന്‍ താരങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോഴാണ് രാഹുലിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തിയതായി ക്രിക്കറ്റ് ലോകം അറിയുന്നത്.

ഇതോടെ ആദ്യ ടി20യിലെ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇടംപിടിയ്ക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനുളള സാധ്യത വളരെ കുറവാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ പ്ലെയിംഗ് ഇലവനിലെ 11 പേരെ കണ്ടെത്തുന്നത് ടീം മാനേജുമെന്റിന് ശ്രമകരമായ ഭൗത്യമാണ്. രോഹിത്തിനൊപ്പം റിഷഭ് പന്തോ ഇഷാന്‍ കിഷനോ ഓപ്പണ്‍ ചെയ്യും. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, എന്നിവരിലാരേയും പുറത്താക്കാന്‍ തല്‍ക്കാലും മാനേജുമെന്റ് തയ്യാറാകില്ല,

ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരില്‍ മൂന്ന് പേര്‍ ടീമില്‍ ഇടം കണ്ടേക്കും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്ണോയ് എന്നിവരിലാണ് സ്പിന്‍ പ്രതീക്ഷ. ഇതോടെ സഞ്ജു പുര്‍ണ്ണായമായും പുറത്തിരിക്കേണ്ടി വരും എന്ന് ഉറപ്പാണ്. എന്നാല്‍ രോഹിത്ത് എന്തെങ്കിലും സര്‍പ്രൈസ് മലയാളികള്‍ക്ക് നല്‍കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് ആദ്യ ടി20. ഇന്ത്യയില്‍ ഡിഡി സ്പോര്‍ട്സിലൂടെയാണ് തല്‍സമയ സംപ്രേഷണം. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. അഞ്ച് മത്സരങ്ങളില്‍ അവസാനത്തെ രണ്ടെണ്ണം അമേരിക്കയിലാണ് നടക്കുക. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തില്‍ ടീം ഇന്ത്യ.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം…

ഇന്ത്യ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ദീപക് ഹൂഡ/ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.