പിച്ചില്ലാത്ത മൈതാനം, ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കിവീസ്-വിന്‍ഡീസ് ഒന്നാം ടെസ്റ്റ്

Image 3
CricketCricket News

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനായി ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ പിച്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പതിവ് ക്രിക്കറ്റ് പിച്ചുകളില്‍ നിന്നും വിരുദ്ധമായി പുല്ലുനീക്കം ചെയ്യാത്ത പച്ചപ്പ് നിറഞ്ഞ പിച്ചാണ് ഹാമില്‍ട്ടണില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രി്ക്കറ്റില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു പിച്ച് ഒരുക്കുന്നത്.

മത്സരം തുടങ്ങും മുമ്പ് ഇതോടെ പിച്ച് ബൗളര്‍മാരെ അകമറിഞ്ഞ് പിന്തുണയ്ക്കുന്നതാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയത്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഈ സാഹചര്യം മുതലാക്കാന്‍ ആദ്യ ബൗളിംഗ് സ്വന്തമാക്കുകയും ചെയ്തു.

എന്നാല്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ കിവീസിന്റെ വെറും രണ്ട് വിക്കറ്റ് മാത്രമാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്. 78 ഓവര്‍ മാത്രം പന്തെറിഞ്ഞ ആദ്യ ദിനം ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയിലാണ്.

സെഞ്ച്വറിയ്ക്കരികെ 97 റണ്‍സുമായി ബാറ്റിംഗ് തുടരുന്ന നായകന്‍ കെയ്ന്‍ വില്യംസനാണ് കിവീസിനെ മുന്നില്‍ നിന്നും നയിക്കുന്നത്. 219 പന്തില്‍ 16 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു വില്യംസണ്‍ 97 റണ്‍സുമായി ബാറ്റിംഗ് തുടരുന്നത്. 31 റണ്‍സുമായി റോസ് ടൈലറാണ് വില്യംസണ് കൂട്ടായി ക്രീസില്‍.

ഓപ്പണര്‍ ടോം ലാഥം 86 റണ്‍സെടുത്തു. 184 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് ലാഥമിന്റെ ഇന്നിംഗ്‌സ്. അഞ്ച് റണ്‍സായി പുറത്തായ വില്‍ യംഗ് ആണ് കിവീസ് നിരയില്‍ തിളങ്ങാതെ പോയ ഏകതാരം. വിന്‍ഡീസിനായി റോച്ചും ഗാബ്രൂലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.