വീന്‍ഡീസില്‍ ടീമില്‍ സഞ്ജുവിന്റെ സ്വന്തം തീപ്പൊരി തിരിച്ചെത്തി, ഇനി കളി മാറും
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുളള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. വെടിക്കെട്ട് ബാറ്റ്സ്മാനും ഫിനിഷറുമായ ഷിംറോന്‍ ഹെറ്റ്മെയര്‍ ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതോടെ അതിശക്തമായിരിക്കകയാണ് വിന്‍ഡീസ് ടി20 ടീം.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഹെറ്റ്മെയര്‍ ടീമിലില്ലായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഫിനിഷര്‍ റോളില്‍ തിളങ്ങിയ ഹെറ്റ്മെയര്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഭയക്കേണ്ട താരം കൂടിയാണ് ഹെറ്റ്മെയര്‍. അവസാന സീസണിലെ ഐപിഎല്ലില്‍ 11 മത്സരത്തില്‍ നിന്ന് 291 റണ്‍സാണ് ഹെറ്റ്മെയര്‍ നേടിയത്. ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഹെറ്റ്‌മെയര്‍ വലിയ തലവേദന ആകുമെന്ന് ഉറപ്പാണ്.
നിക്കോളാസ് പൂരനാണ് വിന്‍ഡീസിനെ നയിക്കുന്നത്. റോവ്മാന്‍ പവലാണ് വൈസ് ക്യാപ്റ്റന്‍. വമ്പനടിക്കാരായ നിരവധി താരങ്ങള്‍ വിന്‍ഡീസ് ടീമിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരമ്പര നേട്ടം എളുപ്പമാവില്ല. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് വിന്‍ഡീസ്. കരുത്തുറ്റ ബൗളിങ് നിരയും ആതിഥേയര്‍ക്കുണ്ട്. ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്, ഒഡീന്‍ സ്മിത്ത് എന്നിവരെല്ലാം ഇന്ത്യക്ക് തലവേദന ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.
ഏകദിന പരമ്പര 3-0ന് തോറ്റതിനാല്‍ത്തന്നെ ടി20 പരമ്പര ആതിഥേയരായ വിന്‍ഡീസിന് അഭിമാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും പരമ്പര ജയിക്കാനാകും വിന്‍ഡീസ് ശ്രമിക്കുക.
വെസ്റ്റിന്‍ഡീസ് ടീം : നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷംറാ ബ്രോക്സ്, ഡൊമിനിക് ഡ്രേക്സ്, ഷിംറോന്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്സ്, ഒബെഡ് മെക്കോയ്, കീമോ പോള്‍, റൊമാരിയോ ഷിഫേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.