ഗ്രീസ്മാന്റെ മോശം പ്രകടനത്തിന് കാരണക്കാരൻ മെസി, ആഴ്സെൻ വെങ്ങർ പറയുന്നു

Image 3
FeaturedFootballLa Liga

ബാഴ്സയിൽ ഫോം കണ്ടെത്താനായി ഏറെ പ്രയാസപ്പെടുന്ന താരമാണ് മുൻ അത്ലറ്റിക്കോ മാഡ്രിഡ്‌ സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ. ഈ സീസണിൽ കളിച്ച നാലു മത്സരങ്ങളിൽ ഒരു ഗോൾ പോലും  നേടാൻ താരത്തിനു  സാധിച്ചിട്ടില്ല. താരം ബാഴ്സയിൽ അസന്തുഷ്ടനാണെന്നു അടുത്തിടെ  ഫ്രാൻസ് പരിശീലകൻ  ദിദിയർ ദെഷാംപ്സ് വെളിപ്പെടുത്തിയിരുന്നു. 

ബാഴ്സയിലെ താരത്തിന്റെ പൊസിഷനിലാണ് ദെഷാംപ്സ് കണ്ടെത്തിയ പ്രശ്നം. ആക്രമണത്തിൽ മധ്യഭാഗത്തു കളിച്ചു മുന്നേറുന്ന താരത്തിനു ബാഴ്സയിൽ വലതു വശത്തെ ശരിക്കുമുള്ള പൊസിഷനിൽ നിന്നും അകലെയായാണ് കൂമാൻ കളിപ്പിക്കുന്നത്. ഇതു തന്നെയാണ് ആഴ്‌സണൽ പരിശീലകനായ ആഴ്സെൻ വെങ്ങർക്കും ചൂണ്ടിക്കാണിക്കാനുള്ളത്. മെസി കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വെങ്ങാറുടെ കണ്ടെത്തൽ.

“തുടക്കത്തിൽ അവൻ അതു സ്വീകരിക്കുകയായിരുന്നു. എന്നാൽ കുറേ കാലത്തേക്ക് ആ പൊസിഷനിൽ ആവശ്യങ്ങൾ നിറവേറ്റാനാവാതിരിക്കുകയും ആ പൊസിഷനിൽ തന്റെ പ്രതിഭയെ പുറത്തെടുക്കാൻ സാധിക്കാതെയും വരുമ്പോൾ അത് അവനെ നിരുത്സാഹപ്പെടുത്തിയേക്കും.”

“ഇപ്പോൾ ആ കളിക്കാരനു മധ്യഭാഗത്താണ് കളിക്കേണ്ടത്. കാരണം അവൻ പ്രകടനനിരക്ക് കൂടുതലുള്ള താരമാണ്. കൂടാതെ പാസ്സിങ്ങിലുള്ള മികവും ആ പൊസിഷന് ഗുണം ചെയ്‌തേക്കും. അവസാന പാസിലും ഗോളടിയിലും മികച്ചു നിൽക്കുന്ന താരമാണ് അദ്ദേഹം. എന്നാൽ അവൻ കളിമെനയുന്നത് മെസിയുടെ പരിധിയിലുള്ള സ്ഥലത്തായതിനാൽ തിക്കും തിരക്കും അനുഭവപ്പെടുകയാണ്. ” വെങ്ങർ ബീയിൻ സ്പോർട്സിനോട് പറഞ്ഞു.