ലാ മാസിയ പ്രെഡക്റ്റിനെ റാഞ്ചി ഹൈദരാബാദ് എഫ്‌സി

Image 3
FootballISL

മുന്‍ ലാലിഗ താരവും സ്പാനിഷ് മിഡ്ഫീല്‍ഡറുമായ ലൂയിസ് സാസ്ട്രെയെ സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി. ഒരു വര്‍ഷത്തെ കരാറിലാണ് സാസ്ട്രെ ഹൈദരാബാദുമായി ഒപ്പുവെച്ചിരിക്കുന്നത്.

ബാഴ്‌സ താരങ്ങളെ വളര്‍ത്തിയെടുക്കുന്ന പ്രസിദ്ധമായ ലാമാസിയ അക്കാഡമിയിലൂടെ വളര്‍ന്നു വന്ന താരം ബാര്‍സിലോണയുടെ വിവിധ യൂത്ത് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. വല്ലാഡോളിഡ്, ലെഗാനസ് തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകള്‍ക്കായും സാസ്‌ട്രെയെ കളിച്ചിട്ടുണ്ട്.

നിലവില്‍ മുപ്പത്തിനാലുകാരനായ സാസ്‌ട്രെ സൈപ്രസ് ക്ലബ്ബായ എഇകെ ലാര്‍ണാകയില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് വരുന്നത്.

എന്റെ അനുഭവവും കഠിനാധ്വാനവും സംഭാവന ചെയ്യാനും ടീമിനെ സഹായിക്കാനും ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കൊപ്പം നല്ലൊരു സീസണ്‍ നേടാനുമുള്ള ആഗ്രഹത്തോടെയാണ് ഞാന്‍ എച്ച്എഫ്‌സിയിലേക്ക് വരുന്നത്’ മുന്‍ സ്‌പെയിന്‍ അണ്ടര്‍ 19 താരം കൂടിയായ സാസ്ട്രോ പറഞ്ഞു.

നിലവില്‍ പുതിയ സീസണ്‍ മുന്‍ നിര്‍ത്തി വന്‍ മുന്നൊരുക്കമാണ് ഹൈദരാബാദ് എഫ്‌സി നടത്തുന്നത്. ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി പാര്‍ണര്‍ഷിപ്പ് കരാര്‍ ഒപ്പിട്ട ഹൈദരാബാദിന് ഇടക്കാലത്ത് അവരുടെ കോച്ച് ആല്‍ബര്‍ട്ട് റോക്കയെ ബാഴ്‌സലോണ റാഞ്ചിയത് തിരിച്ചടിയായിരുന്നു.