ഗോവയ്ക്ക് പകരം വീട്ടണം, മറ്റൊരു സ്പാനിഷ് താരത്തെ കൂടി റാഞ്ചി, സര്‍പ്രൈസ് നീക്കം

Image 3
FootballISL

ഐഎസ്എല്ലില്‍ മറ്റൊരു സ്പാനിഷ് താരത്തെ കൂടി സ്വന്തമാക്കി എഫ്‌സി ഗോവ. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആല്‍ബര്‍ട്ടോ നൊഗുവേരയെയാണ് എഫ്‌സി ഗോവ ടീമിലെത്തിച്ചിരിക്കുന്നത്.രണ്ട് വര്‍ഷത്തേക്കാണ് നൊഗുവേരയുമായി എഫ്‌സി ഗോവ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ലാലിഗ ക്ലബ് ഗെറ്റാഫയിലൂടെ പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച 30കാരന്‍ റയോവല്ലെക്കാനോയ്ക്കായും അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിനായും കളിച്ചു. തുടര്‍ന്ന് 2012 ല്‍ താരം സീനിയര്‍ ടീമിലേക്കും അരങ്ങേറ്റം കുറിച്ചു.

സ്പാനിഷ് ക്ലബ്ബായ റേസിംഗ് ഡി സാന്റാന്‍ഡര്‍ ക്ലബ്ബിനായാണ് താരം അവസാനമായി ബൂട്ട് അണിഞ്ഞത്. നിരവധി സ്പാനിഷ് ടീമുകള്‍ക്ക് പുറമേ ഇംഗ്ലീഷ്, അസര്‍ബൈജാന്‍ ക്ലബ്ബ്കള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

ഇതോടെ ഈ സീസണില്‍ എഫ്‌സി ഗോവയിലെത്തിത്തുന്ന നാലാമത്തെ വിദേശ താരമായി മാറി നൊഗുവേര. പുതിയ സ്പാനിഷ് കോച്ചിന് കീഴില്‍ വന്‍ ഒരുക്കമാണ് ഈ ഐഎസ്എല്ലില്‍ ഗോവ നടത്തുന്നത്. നേരത്തെ ഗോവയുടെ നിരവധി പ്രധാന താരങ്ങളെ മുംബൈ സിറ്റി എഫ്‌സി റാഞ്ചിയിരുന്നു.