ടീം തെരഞ്ഞെടുപ്പ്, സെല്ക്ടര്‍മാരെ നിര്‍ത്തിപ്പൊരിച്ച് വീരുവും ഹര്‍ഭജനും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ അതൃപ്തി പ്രകടിപ്പിച്ച് കൂടുതല്‍ താരങ്ങള്‍. ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗുമാണ് ടീം തെരഞ്ഞെടുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഹൈദരാബാദ് സൂപ്പര്‍ താരം രാഹുല്‍ ത്രിപാതിയെ ടീമില്‍ ഉള്‍പ്പെടുത്താതത്താണ് ഇരുവരേയും പ്രകോപിപ്പിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ത്രിപാഠിയുടെ അഭാവത്തില്‍ ഹര്‍ഭജന്‍ സിങ് നിരാശ പ്രകടിപ്പിച്ചത്. ഇന്ത്യന്‍ സ്‌ക്വാഡില്‍ രാഹുല്‍ ത്രിപാതിയെ കാണാത്തതില്‍ നിരാശയുണ്ട്. അദ്ദേഹം അവസരം അര്‍ഹിച്ചിരുന്നുവെന്നായിരുന്നു ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യന്‍ ടീമിലേക്കി വൈകി വിളിയെത്തിയ സൂര്യകുമാര്‍ യാദവിനോടാണ് രാഹുല്‍ ത്രിപാഠിയെ വീരേന്ദര്‍ സെവാഗ് താരതമ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം സൂര്യകുമാര്‍ യാദവിനെക്കുറിച്ചും നമ്മള്‍ ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു. ക്ഷമയെന്നത് നല്ലൊരു ഗുണമാണെന്നുമാണ് രാഹുല്‍ ത്രിപാതിയുടെ അഭാവത്തെക്കുറിച്ച് ക്രിക്ക്ബസിനോടു വീരേന്ദര്‍ സെവാഗ് പ്രതികരിച്ചത്.

ഐപിഎല്ലില്‍ ഇത്തവണ ഹൈരാബാദിനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം ത്രിപാതിയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 37.54 ശരാശരിയില്‍ 426 റണ്‍സാണ് ത്രിപാതി സ്വന്തമാക്കിയത്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണ് ത്രിപാതിയുടെ പ്രകടനം. 76 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

നേരത്തേ ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡനും രാഹുല്‍ ത്രിപാതിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിസിയുടെ ടി20 ലോകകപ്പില്‍ ത്രിപാഠി ടീമില്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

You Might Also Like