ജീവിതത്തിലും ഹര്‍പ്രീത് ഹീറോ, ആ താരത്തിന് മുഖമടച്ച മറുപടി, കൈയ്യടിക്കടാ

Image 3
CricketIPL

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഒരു താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പഞ്ചാബ് കിംഗ്‌സ് മലര്‍ത്തിയടിച്ചപ്പോള്‍ പഞ്ചാബ് ഓള്‍ റൗണ്ടര്‍ ഹര്‍പ്രീത് ബ്രാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ലോക ശ്രദ്ധ കവര്‍ന്നത്.

സാക്ഷാല്‍ വിരാട് കോഹ്ലിയുടേയും ഗ്ലെ്ന്‍ മാകസ് വെല്ലിന്റേയും എബി ഡിവില്ലേഴ്‌സിന്റേയും വിക്കറ്റാണ് ഈ യുവതാരം ഒറ്റ മത്സരത്തില്‍ സ്വന്തമാക്കിയത്. ഇതോടെ നടുവൊടിഞ്ഞ ബംഗളൂരു പഞ്ചാബിനോട് 34 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡിനഡ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വി്ക്കറ്റാണ് ഈ യുവതാരം സ്വന്തമാക്കിയത്.

എന്നാല്‍ കളത്തില്‍ മാത്രമല്ല ജീവിതത്തിലും ഹര്‍പ്രീത് ഹീറോയാണെന്ന തെളിയ്ക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിങ് ഈസ് കിങ് സിനിമയിലെ അക്ഷയ് കുമാറിനോട് സാമ്യം ഉണ്ടെന്ന നിലയില്‍ വന്ന ആരാധകന്റെ കമന്റിന് ഹര്‍പ്രീത് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

പണത്തിന് വേണ്ടി ഞങ്ങള്‍ ടര്‍ബന്‍ അണിയാറില്ല, ഞാന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാഗോടെ ഹര്‍പ്രീത് പറഞ്ഞു. ആരാധകന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചായിരുന്നു ഹര്‍പ്രീതിന്റെ ട്വീറ്റ്. ബംഗളൂരുവിനെതിരായ ഹര്‍പ്രീതിന്റെ പ്രകടനത്തിന് പിന്നാലെ ഏതാനും ദിവസം മുന്‍പ് വന്ന ഈ ട്വീറ്റും പൊങ്ങി വരുന്നു.

ഹര്‍പ്രീതിന്റെ മൂന്നാമത്തെ ഐപിഎല്‍ സീസണാണ് ഇത്. എന്നാല്‍ ഐപിഎല്‍ കരിയറില്‍ ഇതുവരെ നാല് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ 17 പന്തില്‍ നിന്ന് ഹര്‍പ്രീത് ബംഗളൂരുവിന് എതിരെ 25 റണ്‍സ് നേടി. എട്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം നിന്ന് 61 റണ്‍സാണ് ഹര്‍പ്രീത് കൂട്ടിച്ചേര്‍ത്തത്.