സൗത്തിയുടെ സിക്‌സ് സ്വന്തം ആരാധകന്റെ കണ്ണുതകര്‍ത്തു, ഞെട്ടിപ്പിക്കും ഭീകര കാഴ്ച്ച

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ കിവീസ് ലീഡിലെത്തിയത് വാലറ്റത്ത് പേസ് ബൗളര്‍ ടിം സൗത്തി നടത്തിയ അപ്രതീക്ഷിത വെടിക്കെട്ടായിരുന്നു. നായകന്‍ കെയ്ന്‍ വില്യംനെയും നെയ്ല്‍ വാഗ്നറേയും ഒരറ്റത്ത് സാക്ഷി നിര്‍ത്തിയായിരുന്നു സൗത്തി വെടിക്കെട്ട് നടത്തിയത്.

46 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് സൗത്തി 30 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ ഒരു സിക്‌സ് ഗ്യാലറിയിലുളള ആരാധകന്റെ കണ്ണുതകര്‍ത്തു.

ഇതോടെ പതറിപ്പോയ സൗത്തി അടുത്ത പന്തില്‍ തന്നെ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി പുറത്താകുകയും ചെയ്തു. ഇതോടെ കിവീസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് 32 റണ്‍സ് ആയി ചുരുങ്ങുകയും ചെയ്തു. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 217 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 249 റണ്‍സ് എടുക്കാനെ ആയുളളു. ണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടിന് 64 റണ്‍സെന്ന നിലയിലാണ്. ഇതോടെ മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ മുന്നിലാണ്.

https://twitter.com/pant_fc/status/1407548413873328128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1407548413873328128%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fcricketaddictor.com%2Fcricket-news%2Fwatch-tim-southee-injures-fan-with-his-six-on-day-5-of-the-icc-wtc-final%2F

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റും സ്വന്തമാക്കിയത് ടിം സൗത്തിയാണ്. ഗില്ലിനേയും രോഹിത്തിനേയും എല്‍ബിയില്‍ കുരുക്കിയാണ് സൗത്തി ഇന്ത്യയ്ക്ക് പ്രഹരമേല്‍പിച്ചത്.