ഹെറ്റ്‌മെയറെ അപകടകരമാം വിധം ചൊറിഞ്ഞ് ആര്‍സിബി സ്റ്റാര്‍, മറുപടി ഭയാനകം
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) ശനിയാഴ്ച നടന്ന ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരായ മത്സരത്തിനിടെ സെന്റ് ലൂസിയ കിംഗ്‌സ് പേസര്‍ അല്‍സാരി ജോസഫ് തന്റെ നിയന്ത്രണം വിട്ടു. ഒന്‍പതാം ഓവറിലെ അവസാന പന്തിലാണ് സംഭവം നടന്നത്.
ഗയാന വിജയത്തോട് അടുത്തിരിക്കുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറിന് ജോസഫ് പന്തെറിയാനെത്തി. ശേഷം ബാറ്റ്‌സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ് മെയര്‍ക്കെതിരേയാണ് ജോസഫിന്റെ രോഷ പ്രകടനമുണ്ടായത്. ഹെറ്റ്‌മെയര്‍ ക്രീസിലുണ്ടായിരുന്നു അദ്ദേഹത്തിന് നേരെ ജോസഫ് പന്ത് വലിച്ചെറിയുകയായിരുന്നു.
മാത്രമല്ല ഇത് ചെയ്ത ശേഷം, ജോസഫ് ഹെറ്റ്‌മെയറെ കലിപ്പിച്ച് ദീര്‍ഘനേരം നോക്കി നിന്നു. എന്നാല്‍ അതിനുളള മറുപടി തൊട്ടടുത്ത പന്തില്‍ ജോസഫിന് കിട്ടി. തകര്‍പ്പന്‍ സിക്‌സ് ആണ് ഹെറ്റ്‌മെയര്‍ നേടിയത്.
ഗയാനയ്ക്ക് വിജയിക്കാന്‍ ഇനി ഒമ്പത് റണ്‍സ് മാത്രം വേണ്ടിയിരിക്കെയായിരുന്നു ഇത്. ജോസഫും ഹെറ്റ്‌മെയറും തമ്മിലുള്ള ഈ സംഭവം വൈറലായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ കിംഗ്സ് വെറും 100 റണ്‍സിന് പുറത്തായി. മറുപടിയായി ഗയാന 10 ഓവറില്‍ ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം നേടി.