മൂന്നാം ഏകിദിനത്തില്‍ സൂര്യയ്ക്ക് പകരം സഞ്ജു കളിക്കട്ടെ, തുറന്നടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരവും

ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും ഗോള്‍ഡന്‍ ഡക്കായതോടെ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ മാറ്റി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന മുറവിളി പല കോളുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇതിനിടെ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ സൂര്യക്ക് പകരം സഞ്ജു സാംസണിനെ കളിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും. പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോടാണ് വസീം ജാഫര്‍ ഇത്തമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

‘മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവുമൊ എന്നുള്ളത് കണ്ടെറിയണം. സൂര്യക്ക് പകരക്കാരനായി സഞ്ജുവിന് ഒരവസരം നല്‍കുന്നതില്‍ തെറ്റില്ല. അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. അവന്‍ കഴിവുള്ള ക്രിക്കറ്ററാണ്’ ജാഫര്‍ വ്യക്താക്കി.

സഞ്ജുവിന് ടീമില്‍ അവസരങ്ങള്‍ കാര്യമായി ലഭിച്ചിട്ടില്ലെന്നും വസീം ജാഫര്‍ പറയുന്നു. ഇംഗ്ലണ്ട് മുന്‍താരം മോണ്ടി പനേസറും സഞ്ജുവിന് പിന്തുണയുമായെത്തി.

ട്വന്റി 20 ക്രിക്കറ്റിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്- ഏകദിന ടീമുകളിലേക്ക് സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ രണ്ട് പരമ്പരയിലും പ്രതീക്ഷയ്ക്കൊത്തുയരാന്‍ സൂര്യകുമാറിനായില്ല.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ പുറത്തായി നാണംകെട്ടു. മൂന്നാം ഏകദിനം വെറുമൊരു മത്സരത്തിനപ്പുറം പരമ്പര വിജയിയെ തീരുമാനിക്കുന്നത് കൂടിയായതിനാല്‍ ടീമില്‍ മാറ്റം വേണമെന്ന ആവശ്യവും ശക്തമാണ്.

ശ്രേയസ് അയ്യര്‍ക്ക് പരിക്കേപ്പോള്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ സൂര്യയെ പിന്തുണയ്ക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 11 മത്സരങ്ങള്‍ കളിച്ച സഞ്ജു 66 റണ്‍സ് ശരാശരിയില്‍ 330 റണ്‍സാണ് നേടിയത്. 104.76 ആണ് സ്ട്രൈക്ക് റേറ്റ്. 22 മത്സരങ്ങള്‍ കളിച്ച സൂര്യകുമാറിനാകട്ടെ 25.47 ശരാശരി മാത്രമാണുള്ളത്. സ്ട്രൈക്ക് റേറ്റും സഞ്ജുവിന് താഴെ.

You Might Also Like