ചൊറിഞ്ഞ് വോണെത്തി, ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ താരം, മരിക്കുവോളം മറക്കില്ല ഈ മറുപടി

Image 3
CricketTeam India

ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിട്ടും പരിഹാസവുമായെത്തിയ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കള്‍ വോണിന് ചുട്ടമറുപടി നല്‍കി മുന്‍ ഇന്ത്യ താരം വസീം ജാഫര്‍. പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ നേടിയ വിജയം മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ കാരുണ്യം കൊണ്ടായിരുന്നെന്നാണ് വോണ്‍ പരിഹസിച്ചത്.

സൂര്യകുമാര്‍ മുംബൈയുടെ താരം, ഹര്‍ദിക് പാണ്ഡ്യ മുംബൈയുടെ താരം, അവസാനം ക്യാപ്റ്റനായ രോഹിത് മുംബൈയുടെ താരം എന്നിട്ട് മത്സരത്തിന് പേരോ ഇന്ത്യ-ഇംഗ്ലണ്ട് എന്നും എന്നായിരുന്നു വോണിന്റെ ട്വീറ്റ്. എന്നാല്‍ വോണിന്റെ പരിഹാസ ട്വീറ്റിന് ചുട്ടമറുപടിയുമായി ജാഫറെത്തി.

നിങ്ങള്‍ പറയുന്നത് നിങ്ങള് തോറ്റത് ഇന്ത്യയുടെ ദേശീയ ടീമിനോടല്ല, ഐപിഎല്ലിലെ ഒരു ടീമിനോടാണ് എന്നാണോ, എങ്കില്‍ താങ്കള്‍ ട്രോളുന്നത് ഞങ്ങളെയാണോ അതോ താങ്കളുടെ ദേശീയ ടീമിനെയാണോ എന്നായിരുന്നു വസീം ജാഫര്‍ തിരിച്ചുചോദിച്ചത്.

നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റപ്പോള്‍ ഇന്ത്യന്‍ ടിമിനേക്കാള്‍ ഭേദം മുംബൈ ഇന്ത്യന്‍സ് ടീമാണെന്ന് വോണ്‍ പറഞ്ഞിരുന്നു. ഇതിനും ജാഫര്‍ അപ്പോള്‍ തന്നെ മറുപയടിയുമായി എത്തി. താങ്കളുടെ ടീമിലെ പോലെ വിദേശതാരങ്ങള്‍ മുംബൈ ടീമിലുമുണ്ടല്ലോ എന്നായിരുന്നു ജാഫറിന്റെ മറുപടി.

പരമ്പരയിലെ നിര്‍ണായക നാലാം മത്സരത്തില്‍ എട്ട് റണ്‍സിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് ഒപ്പമെത്തിയത്. മത്സരത്തിന്റെ അവസാന ഓവറുകളില്‍ പരിക്ക് മൂലം ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡ് വിട്ടപ്പോള്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.