ഇംഗ്ലണ്ടിനെതിരെ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം, സര്‍പ്രൈസ് താരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്രവിജയത്തിന്റെ അത്മവിശ്വാസത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ്ക്കെതിരെ ടീമിനൊപ്പം ഇല്ലാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ് ലി അടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്തരായിരിക്കുകയാണ്.
ഇപ്പോഴിതാ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.
ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയേയും ശുഭ്മാന്‍ ഗില്ലിനെയുമാണ് വസിം തിരഞ്ഞെടുത്തത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര തന്നെ തുടരുമ്പോള്‍ നാലാം നമ്പറിലേക്ക് കോഹ്ലി തിരിച്ചെത്തും.
അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തന്നെ ഇറങ്ങും. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് വസിം തിരഞ്ഞെടുത്തത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു പന്ത്.
സ്പിന്നര്‍മാരായി ആര്‍ അശ്വിനെയും അക്‌സര്‍ പട്ടേലിനെയുമാണ് വസിം തിരഞ്ഞെടുത്തത്. പിച്ച് സ്പിന്നിനെ തുണച്ചാല്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കണം അല്ലെങ്കില്‍ ശര്‍ദുല്‍ താക്കൂര്‍ കളിക്കണം. ഇഷാന്ത് ശര്‍മ/മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാളെ കളിപ്പിക്കണം. ജസ്പ്രീത് ഭുംറയാണ് ടീമിലെ പതിനൊന്നാമന്‍.
വസിം ജാഫറിന്റെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ആര്‍.അശ്വിന്‍, കുല്‍ദീപ് യാദവ്/ശര്‍ദുല്‍ താക്കൂര്‍, ഇഷാന്ത് ശര്‍മ/മുഹമ്മദ് സിറാദ്, ജസ്പ്രീത് ഭുംറ