ടി20 ലോകകപ്പ് ആര് നേടും? പ്രവചന സിംഹമാകാന്‍ ഒരുങ്ങി പാക് സൂപ്പര്‍ താരം

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് കെയ്യാലപ്പുറത്താണ്. ഇന്ത്യയ്്ക്ക് പുറത്ത് യുഎഇയില്‍ ടി20 ലോകകപ്പ് നടത്താനാണ് നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകളാണ് ബിസിസിഐ നടത്തന്നുന്നത്.
അതിനിടെ ലോകകപ്പ് കിരീടം ആര് നേടുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ നായകനും ഇതിഹാസ ബൗളറുമായ വസീം അക്രം.
ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും പാകിസ്ഥാനും കിരീട സാധ്യതകളുണ്ടെങ്കിലും ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം ഇന്ത്യക്കാണെന്ന് മുന്‍ പാക് നായകന്‍ പ്രവചിക്കുന്നു. ടി20 ക്രിക്കറ്റില്‍ ഭയരഹിതരായാണ് ഇന്ത്യ കളിക്കുന്നതെന്നും അക്രം വ്യക്തമാക്കി. ഇന്ത്യക്കെന്നപോലെ ഇംഗ്ലണ്ടിനും സാധ്യതയുണ്ട്.
ന്യൂസിലന്‍ഡാണ് സാധ്യതയുള്ള മറ്റൊരു ടീം. വെസ്റ്റിന്‍ഡീസിനെ പ്രവചിക്കാനാവില്ല. അവരുടെ പ്രധാന കളിക്കാരെല്ലാം ടീമിലുണ്ട്. ഏത് ടീമും ഭയക്കുന്ന സംഘമാണ് അവരും. പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചില മേഖലകളില്‍ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം ചൂണ്ടിക്കാട്ടി.
’12 വര്‍ഷത്തെ ഇടവേളക്കു ശേഷം പാക്കിസ്ഥാന്‍ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. 2009ലാണ് പാകിസ്ഥാന്‍ അവസാനം കിരീടം ഉയര്‍ത്തിയത്. എന്നാല്‍ ടീം കോമ്പിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാകിസ്ഥാന്‍ പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറിലെയും ആറാം നമ്പറിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചാലേ പാകിസ്ഥാന് സാധ്യതകളുള്ളു’- അക്രം വ്യക്തമാക്കി.