ഇന്ത്യ അതിവേഗം വളരുന്നു, ഗെയിം ചെയ്ഞ്ചറും അവരുടെ ടീമിലുണ്ട്, തുറന്ന് പറഞ്ഞ് അക്രം

Image 3
CricketTeam India

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചര്‍ ആകാന്‍ പോകുന്നയാള്‍ സൂര്യകുമാര്‍ യാദവായിരിക്കുമെന്ന് പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. മധ്യനിരയില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായി സൂര്യകുമാര്‍മ മാറുമെന്നാണ് അക്രം പ്രവചിക്കുന്നത്.

‘ഇന്ത്യ സൂര്യകുമാറിലെ താരത്തെ കണ്ടെത്തിക്കഴിഞ്ഞു. പവര്‍പ്ലേയ്ക്ക് ശേഷം(6 ഓവര്‍) മത്സരം മാറ്റിമറിക്കുക അദേഹമായിരിക്കും. ഞാന്‍ സൂര്യകുമാറിന്റെ ഷോട്ടുകള്‍ കണ്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എനിക്കൊപ്പമുണ്ടായിരുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ അദേഹം വളര്‍ന്നിരിക്കുന്നു. തനത് ശൈലിയില്‍ കളിച്ചാല്‍ സൂര്യകുമാറിനെ തടയാനാവില്ല. അതിനാല്‍ കരിയറിലെ ശൈലിയില്‍ തന്നെ അദേഹം കളി തുടരേണ്ടതുണ്ട്’ അക്രം പറയുന്നു

‘ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെ ആഴത്തില്‍ പിന്തുടര്‍ന്നിട്ടില്ല. എന്നാല്‍ വലിയ മത്സരങ്ങള്‍ തീര്‍ച്ചയായും കണ്ടിട്ടുണ്ട്. ഓസ്ട്രേലിയയില്‍ വിജയിച്ച രീതിയും ഇംഗ്ലണ്ടിലെ പ്രകടനവും കണ്ടു. ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ് എന്ന് നിസംശയം പറയാം. മികച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഫലമാണിത്. അതിനാലാണ് മികച്ച, ഭാവിയുള്ള യുവതാരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്’ അക്രം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനുളള ഇന്ത്യന്‍ ടീം:

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.