കൗണ്ടിയില്‍ ഓഫ് സ്പിന്നിന്റെ മാതാവിനെ എറിഞ്ഞ് സുന്ദര്‍, ഇതാ അവിശ്വസനീയ പ്രകടനം

Image 3
CricketCricket News

കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച് ഇന്ത്യന്‍ താരം വാഷിംഗ്ടണ്‍ സുന്ദര്‍. കെന്റിനെതിരെ ലങ്കാഷെയറിനായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിന് 184 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

കെന്റിന്റെ ഇംഗ്ലീഷ് താരം ജോര്‍ദാന്‍ കോക്‌സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ വാഷിംഗ്ണ്‍ സുന്ദറിന്റെ പന്ത് ക്ലാസിക്ക് ഓഫ് സ്പിന്നിന്റെ ടെക്സ്റ്റ് ബുക്ക് ഉദാഹരണമായിരുന്നു. ഓഫ് സൈഡില്‍ കുത്തിയ പന്ത് ബാറ്റിനും പാഡിനും ഇടയിലുണ്ടായ നേരിട വിടാവിലൂടെ ടേണ്‍ ചെയ്ത് കെന്റ് ബാറ്റ്‌സ്മാന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ആ കാഴ്ച്ച കാണാം

ഒരു റണ്‍സാണ് ജോര്‍ദാന്‍ കോക്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത സുന്ദര്‍ 16 ഓവറില്‍ അഞ്ച് മെയ്ഡിനടക്കം വെറും 24 റണ്‍സ് വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. സുന്ദറിനെ കൂടാതെ ടോം ബെയ്‌ലി 46 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും വീഴ്ത്തി.

ഇതോടെ 315 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ കെന്റ് കേവലം 127 റണ്‍സിന് പുറത്താകുകയായിരുന്നു. 184 റണ്‍സിന്റെ ജയമാണ് ലങ്കാഷെയര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിലും മികച്ച ബൗളിംഗ് പ്രകടനമാണ് ലങ്കാ ഷെയറിനായി വാഷിംഗ്ടണ്‍ നടത്തിയത്. നോര്‍ത്താംപ്ടണ്‍ ഷെയറിനെതിരായ മത്സരത്തില്‍ 76 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് സുന്ദര്‍ സ്വന്തമാക്കിയത്.