ഗാംഗുലിയുടെ വാരിയെല്ല് തകര്‍ക്കാന്‍ ടീം മീറ്റിംഗില്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി റാവല്‍പിണ്ടി എക്‌സ്പ്രസ്

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും ക്രിക്കറ്റ് ലോകം ആവേശത്തോടെ സ്വീകരിക്കുന്ന മത്സരങ്ങളാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മത്സരത്തില്‍ ഇരുടീമുകളും പ്രതീക്ഷാത്തതിനാല്‍ തന്നെ മത്സരം ആവേശത്തിന്റെ പരകോടിയിലെത്താറും ചെയ്യാറുണ്ട്.

അത്തരത്തിലൊരു മത്സരത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ്താരം ശുഹൈബ് അക്തര്‍. 1999ലെ മൊഹാലി ഏകദിനത്തിന്റെ ഓര്‍മ്മകളാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ അക്തര്‍ പങ്കുവെച്ചിരിക്കുന്നത്.

മത്സരത്തിന് മുമ്പുള്ള ടീം മീറ്റിങ്ങില്‍ ഷോര്‍ട്ട് പിച്ച് ബോളുകളിലൂടെ ഇന്ത്യന്‍ ബാറ്റര്‍മാരെ നേരിടാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചുവെന്ന് അക്തര്‍ വെളിപ്പെടുത്തി. കളിക്കാരുടെ ശരീരത്തോട് ചേര്‍ന്ന് പന്തെറിയാന്‍ അന്നത്തെ നായകന്‍ സലീം അഹമ്മദ് ആവശ്യപ്പെട്ടത്രെ. ഗാംഗുലിയുടെ വാരിയെല്ലിനെ ലക്ഷ്യമിട്ട് പന്തെറിയാനായിരുന്നു ലഭിച്ച നിര്‍ദേശം. ഗാംഗുലിലെ ഔട്ടാക്കേണ്ടെ എന്ന ചോദ്യത്തിന് അത് മറ്റ് ബൗളര്‍മാര്‍ ചെയ്‌തോളം എന്നായിരുന്നു തനിയ്ക്ക് ക്യാപ്റ്റനില്‍ നിന്നും ലഭിച്ച മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പന്തെറിഞ്ഞതില്‍ ഏറ്റവും ധീരനായ ക്രിക്കറ്ററാണ് ഗാംഗുലിയെന്നും അക്തര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ ഷോര്‍ട്ട് പിച്ച് പന്തുകളെ ഒരിക്കലും ഗാംഗുലി ഭയപ്പെട്ട് പിന്മാറിയില്ല. മനോഹരമായി തന്നെ പന്തുകളില്‍ അദ്ദേഹം റണ്‍സെടുത്തുവെന്നും അക്തര്‍ പറഞ്ഞു.

You Might Also Like