വാര്‍ണര്‍ക്ക് ഇനി സ്ഥാനമുണ്ടാകില്ല, ഇത് അവസാന സീസണ്‍, തുറന്ന് പറഞ്ഞ് ആ താരം

Image 3
CricketIPL

ഐപിഎല്ലല്‍ ഏറ്റവും വലിയ വീഴ്ച്ചയ്ക്ക് ഇരയായത് സണ്‍റൈസസ് ഹൈദരാബാദിന്റെ ഓസട്രേലിയന്‍ താരമായ ഡേവിഡ് വാര്‍ണറാണ്. സണ്‍റൈസസ് നായകനായി ഐപിഎല്‍ കളിക്കാനെത്തിയ വാര്‍ണര്‍ നിലവില്‍ ടീമില്‍ പോലും സ്ഥാനമില്ലാതെയായിരിക്കുകയാണ്.

ഇപ്പോഴിതാ വാര്‍ണറുടെ ഹൈദരാബാദിലെ ഭാവി തുലാസിലാണെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് മുന്‍ സണ്‍റൈസസ് ാരം കൂടിയായ ഡെയ്ല്‍ സ്റ്റെയ്ന്‍. ഐപിഎല്‍ പതിനാലാം സീസണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കുപ്പായത്തില്‍ ഡേവിഡ് വാര്‍ണറുടെ അവസാന സീസണായേക്കുമെന്ന് മുന്‍ സ്റ്റെയ്ന്‍ നിരീക്ഷിക്കുന്നു.

‘മാനേജ്മെന്റിന്റെ തീരുമാനങ്ങള്‍ വാര്‍ണര്‍ ചോദ്യം ചെയ്തിരുന്നോ എന്നറിയില്ല. അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നടക്കുന്നത് പൊതുസമൂഹം അറിയില്ല. വാര്‍ണര്‍ പ്ലേയിങ് ഇലവനിലില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. അടുത്ത സീസണില്‍ ക്യാപ്റ്റന്‍സി മാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇപ്പോഴും ബാറ്റിങ് പ്രതിഭാസമാണ് വാര്‍ണര്‍. ഓറഞ്ച് ആര്‍മിയില്‍ വാര്‍ണറെ കാണുന്ന അവസാന സീസണായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു’- സ്റ്റെയ്ന്‍ പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സിന് 2016ല്‍ ആദ്യമായി കിരീടം സമ്മാനിച്ച നായകനാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഈ സീസണില്‍ വരും മത്സരങ്ങളിലും വാര്‍ണറെ കളിപ്പിക്കാന്‍ സാധ്യതയില്ല എന്ന സൂചന നല്‍കിയിട്ടുണ്ട് മുഖ്യ പരിശീലകന്‍ ട്രെവര്‍ ബെയ്ലിസ്. വാര്‍ണര്‍ക്ക് പകരം വില്യംസണ്‍ നായകനായ ആദ്യ മത്സരത്തില്‍ രാജസ്ഥാനോട് 55 റണ്‍സിന്റെ തോല്‍വിയാണ് സണ്‍റൈസേഴ്സ് വഴങ്ങിയത്.