അവര്‍ പൂച്ചകളായെന്ന് കരുതി, സിംഹങ്ങളാണെന്ന് ഓര്‍ത്തില്ല, ആദ്യം ബാറ്റ് ചെയ്യാത്തതില്‍ ഖേദിച്ച് റാഷിദ് ഖാന്‍

Image 3
CricketWorldcup

ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലേയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടോസ് ലഭിച്ചപ്പോള്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കാന്‍ തീരുമാനിച്ചതെന്ന് അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍. ഇന്ത്യയുടെ ബാറ്റിംഗ് ദുര്‍ബലപ്പെട്ടതായി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നത്രെ അഫ്ഗാന്‍ ഇന്ത്യയെ ആദ്യം ബാറ്റിംഗിനയച്ചത്.

‘പതറിയ ഇന്ത്യന്‍ ബാറ്റിംഗിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഫ്ഗാനിസ്ഥാന്‍ ഈ നീക്കം നടത്തിയത്. പാക്കിസ്ഥാനെതിരെയും ന്യൂസിലാണ്ടിനെതിരെയും ബാറ്റിംഗ് പരാജയം നേരിട്ട ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം’ റാഷിദ് ഖാന്‍ പറഞ്ഞു.

ഇന്ത്യ പ്രൊഫഷണല്‍ സംഘം ആണെന്നും അവര്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കാതെ 200ന് മേലെയുള്ള റണ്‍സ് നേടുകയാണുണ്ടായതെന്നും റാഷിദ് ഖാന്‍ വിലയിരുത്തുന്നു അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും റഷീദ് ഖാന്‍ കുട്ടിചേര്‍ത്തു.

മത്സരത്തില്‍ അഫ്ഗാന്‍ തങ്ങളുടെ പതിവ് തെറ്റിച്ചാണ് ടോസ് ലഭിച്ചിട്ടും ബൗളിംഗ് തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒന്‍പത് ടി20 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച അഫ്ഗാനിസ്ഥാന്‍ ഇത്തവണ ഫീല്‍ഡിംഗാണ് തെരഞ്ഞെടുത്തത്. ഇതവര്‍ക്ക് വിനയാകുകയായിരുന്നു. ഇതോടെ 66 റണ്‍സിനാണ് അഫ്ഗാന്‍ തോറ്റത്.