ഹസരങ്ക പുറത്തായി, ശ്രീലങ്കയ്ക്ക് വന്‍ തിരിച്ചടി

Image 3
CricketCricket NewsFeatured

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിനൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരംഗ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായി. പരിക്കാണ് തിരിച്ചടിയായത്. മുന്‍നിര പേസര്‍മാരായ മതീഷ പതിരണ, ദില്‍ഷന്‍ മധുശങ്ക എന്നിവരുടെ അഭാവത്തില്‍ ഇതിനകം വലയുന്ന ആതിഥേയര്‍ക്ക് ഹസരങ്കയുടെ പരിക്ക് വന്‍ തിരിച്ചടിയാണ്.

ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ മിക്കവാറും വിജയത്തിലേക്ക് നയിച്ച ഹസരംഗ മികച്ച ഫോമിലായിരുന്നു. മത്സരത്തില്‍ ബാറ്റ് കൊണ്ട് 24 റണ്‍സ് നേടിയ ഹസരങ്ക ബൗളിംഗില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ഹാംസ്ട്രിംഗ് പരിക്കാണ് ഹസരങ്കയ്ക്ക് തിരിച്ചടിയായത്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് തടസ്സമായി. രണ്ടാം ഏകദിനത്തിലും കളിക്കാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഏറെ ആഗ്രഹിച്ചിരിക്കുമെങ്കിലും ശനിയാഴ്ച നടത്തിയ എംആര്‍ഐ സ്‌കാനിന്റെ ഫലങ്ങള്‍ പരിക്കിന്റെ ഗുരുതര സ്വഭാവം വ്യക്തമാക്കുന്നതായിരന്നു.

ഹസരങ്കയുടെ അഭാവം ജെഫ്രി വാന്‍ഡേഴ്സി നികത്തുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ. ഹസരംഗയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ഹസരംഗ എത്രനാള്‍ പുറത്തിരിക്കേണ്ടി വരുമെന്ന കാര്യവും ഇതുവരെ വക്തമായിട്ടില്ല.

നിലവില്‍ പരമ്പര ഇന്ത്യയും ശ്രീലങ്കയും തുല്യനിലയിലാണ്. പരമ്പരയില്‍ രണ്ട് മത്സരമാണ് ഇനി അവശേഷിക്കുന്നത്.