വിക്കറ്റ് കീപ്പറായി സഞ്ജു, ലങ്കയില്‍ ഏകദിന പരമ്പരയ്ക്കുളള ടീം ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയുളള സാധ്യത ടീമിനെ പ്രഖ്യാപിച്ച് മുന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ലക്ഷ്മണന്റെ ടീമില്‍ ഇടംനേടിയിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഈ മാസം 13നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ശിഖര്‍ ധവാനും പൃത്ഥ്വി ഷായുമാണ് ലക്ഷ്മണ്‍ തിരഞ്ഞെടുത്ത ടീമിലെ ഓപ്പണര്‍മാര്‍. ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരും പുറത്ത് അവസരം കാത്ത് നില്‍ക്കവേയാണ് ഷായെ ലക്ഷ്മണ്‍ ധവാന് പാട്ണറായി തിരഞ്ഞെടുത്തത്.

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് പരിഗണിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ഏകദിനത്തിലും ആവര്‍ത്തിക്കുമെന്നാണ് ലക്ഷ്മണ്‍ പ്രതീക്ഷിക്കുന്നത്.

നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണ്‍. മുമ്പ് ലഭിച്ച അവസരങ്ങളൊന്നും വേണ്ടവിധം മുതലാക്കാനാവാത്ത സഞ്ജുവിന് ടി20 ലോക കപ്പ് ടീമില്‍ കയറിപ്പറ്റാനുള്ള സുവര്‍ണാവസരമാണിത്. പന്തിന് പുറമേ രണ്ടാമതൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ ഇന്ത്യയ്ക്ക് ആവശ്യമായതിനാല്‍ സഞ്ജുവിന് ലങ്കന്‍ പര്യടനം ഏറെ നിര്‍ണായകമാണ്.

അഞ്ചാം നമ്പറില്‍ പരിചയസമ്പന്നനായ മനീഷ് പാണ്ഡെയെ നിര്‍ദേശിച്ചപ്പോള്‍ ആറാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇറങ്ങും. സ്പിന്‍ ഓള്‍റൗണ്ടറായി ക്രുണാല്‍ പാണ്ഡ്യയാണ് ഇടംപിടിച്ചിരിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ബോളിംഗ് കൈകാര്യം ചെയ്യുക.

ലക്ഷ്മണിന്റെ ഏകദിന ടീം:

ടീം: ശിഖര്‍ ധവാന്‍, പൃത്ഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍

 

You Might Also Like