അവര്‍ രണ്ട് പേരും ലോകകപ്പ് ടീമില്‍ വേണം, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

ഇന്ത്യയക്കായി അരങ്ങേറിയ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഈ വര്‍ഷം അവസാനം നടക്കുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം സ്വന്തമാക്കാന്‍ അര്‍ഹതയുള്ളവരാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. ഇതിനായി അവര്‍ തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയെന്നും ഇനി പരിഗണിക്കാതിരിക്കരുതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ‘ക്രിക്കറ്റ് കണക്റ്റഡ്’ ഷോയില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.

”ശരി, ഇത് വളരെ കഠിനമായ ചോദ്യമാണ്, കാരണം ഈ സീരീസില്‍ നമ്മള്‍ കണ്ടത് ധാരാളം യുവാക്കള്‍ അവരുടെ അവസരങ്ങള്‍ മുതലാക്കി എന്നതാണ്, അരങ്ങേറ്റ ഇന്നിംഗ്സില്‍ ഇഷാന്‍ കിഷന്‍ കളിച്ച രീതിയും സൂര്യകുമാര്‍ യാദവ് കളിച്ച രീതിയും പരിഗണിക്കുമ്പോള്‍ ഇരുവരും തീര്‍ച്ചയായും 15 അംഗ ടീമിലുണ്ടാകണമെന്ന് ഞാന്‍ കരുതുന്നു ലക്ഷ്മണ്‍ പറഞ്ഞു.

അതേസമയം ടി 20 ലോകകപ്പിന് ഇനിയും ധാരാളം സമയമുണ്ടെന്നും വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ധാരാളം കളിക്കാര്‍ക്ക് ടീമില്‍ ഇടം നേടാനാകുമെന്നും മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗര്‍ പറഞ്ഞു.

”ലോകകപ്പ് ആരംഭിക്കുന്നതിന് ഇനിയും ധാരാളം സമയം ബാക്കിയുണ്ട്. ഇതിനിടയില്‍ ഒരു ഐപിഎല്‍ ടൂര്‍ണമെന്റും ഉണ്ട്. അതിനാല്‍, തീരുമാനങ്ങള്‍ എങ്ങനെയാണ് എടുത്തതെന്ന് കണക്കിലെടുക്കുമ്പോള്‍, ഇനിയും വളരെയധികം കാര്യങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

22 കാരനായ ഇഷാനും 30കാരനായ സൂര്യകുമാറും തങ്ങളുടെ അന്താരാഷ്ട്ര അരങ്ങേറ്റം മികച്ചതാക്കിയിരുന്നു. ഇഷാന്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ 32 പന്തില്‍ 56 റണ്‍സ് നേടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും ടി 20 യില്‍ ഇറങ്ങിയ സൂര്യകുമാര്‍ 31 പന്തില്‍ 57 ഉം 17 പന്തില്‍ 32 ഉം റണ്‍സ് ഇരു മത്സരങ്ങളിലുമായി നേടി.

 

You Might Also Like