ആ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് ‘ഗോള്‍’, പിന്നീട് നാടകീയമായി തിരുത്തി

മോഹന്‍ ബഗാന്റെ മലയാളി സൂപ്പര്‍ താരം വിപി സുഹൈബുമായി കേരള ബ്ലാസറ്റേഴ്സ് കരാറിന് തൊട്ടടുത്തെത്തിയതായി സൂചന. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് സുഹൈര്‍ ബ്ലാസ്റ്റേഴ്‌സിലെത്തി എന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അല്‍പസമയത്തിനകം ബ്ലാസ്റ്റേഴ്‌സിന്റെ പേര് മാറ്റി ഐഎസ്എല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് തിരുത്തുകയായിരുന്നു.

ഇതോടെ സുഹൈറും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.  സുഹൈബ് ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്നായിരുന്നു ഇതുവരെ ഊഹാപോഹം. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഓഫറെത്തിയതോടെ സുഹൈബ് കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

യുനൈറ്റഡ് എസ് സിയിലൂടെ പ്രെഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച സുഹൈബ് പിന്നീട് രണ്ട് സീസണില്‍ ഗോകുലത്തിനായി ബൂട്ടുകെട്ടി. അവിടെ നിന്നും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ നേടി ശ്രദ്ധയേനായിരുന്നു. പിന്നീട് ലോണില്‍ ഗോകുലത്തിലെത്തിയ സുഹൈബിനെ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ റാഞ്ചുകയായിരുന്നു.

ബഗാനു വേണ്ടി നിര്‍ണായക ഗോളുകള്‍ നേടിയും ഗോളുകള്‍ ഒരുക്കിയും സുഹൈര്‍ ഈ സീസണില്‍ താരമായി. ബഗാനൊപ്പം ഐ ലീഗ് കിരീടത്തിലും സുഹൈര്‍ മുത്തമിട്ടു. നിലവിലെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികൂനയായിരുന്നു സുഹൈബിനെ ബഗാനില്‍ പരിശീലിപ്പിച്ചത്.

പാലക്കാട് സ്വദേശിയായ സുഹൈര്‍ സന്തോഷ് ട്രോഫിയിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. 28കാരനായ മലയാളി സ്ട്രൈക്കറുടെ ഈ വരവ് ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You Might Also Like