ഇഞ്ചോടിഞ്ച് സെമി പോരില്‍ ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍, ആരാധകര്‍ പ്രവഹിക്കട്ടെ, ഇനി മണിക്കൂറുകള്‍ മാത്രം
കൊച്ചി: ഫുട്ബോള്‍ ആരാധകര്‍ തമ്മിലുളള ട്വിറ്റര്‍ പോരില്‍ സെമി ഫൈനലിലെത്തിയ കേരള ബ്ലാസറ്റേഴ്സ് ശക്തമായ മത്സരം നേരിടുന്നു. തുര്‍ക്കിയിലെ വലിയ ക്ലബായ ട്രാബ്സോണ്‍സ്പോറാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക പടയെ പിന്നിലാക്കി മുന്നേറുന്നത്. സെമിയില്‍ നേരിടുന്നത്.
വോട്ടിങ് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. രണ്ടര ലക്ഷത്തോളം വോട്ടുകള്‍ ഇതുവരെ പോള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ 50.1 ശതമാനം വോട്ടോടെ ട്രാബ്സോണ്‍സ്പോറാണ് മുന്നില്‍ നില്‍ക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ 49.9 ശതമാനം വോട്ടോടെ തൊട്ടുപിന്നിലുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കണമെങ്കില്‍ ഇനിയും കഠിന പ്രയത്‌നം ആവശ്യമുണ്ട്. വോട്ട് ഇവിടെ ചെയ്യാം.
ക്വാര്‍ട്ടറില്‍ കേരളത്തിന്റെ ജയം മറ്റൊരു തുര്‍ക്കിഷ് ക്ലബിനെതിരേയായിരുന്നു. 53 ശതമാനം വോട്ട് നേടി തുര്‍ക്കി ക്ലബ് ഗലറ്റെസെറെയെ നാലാം റൗണ്ടില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തോല്‍പിച്ചത്. ഏകദേശം രണ്ടര ലക്ഷത്തോളം വോട്ടുകളാണ് അന്ന് പോള്‍ ചെയ്തത്.
സാന്‍ ബാസ് മീഡിയ എന്ന അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു റിസേര്‍ച് ടീം ആണ് ഈ വോട്ടിങ് നടത്തുന്നത്. മൂന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബാംദുങിനെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്.