ബർതോമ്യുവിനെ പുറത്താക്കുന്നു,അവിശ്വാസവോട്ടെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി

Image 3
FeaturedFootballLa Liga

ബാഴ്‌സ പ്രസിഡന്റ് ബർതോമ്യുവിനെതിരായ അവിശ്വാസ വോട്ടെടുപ്പിന് തുടക്കം കുറിച്ചുള്ള പ്രവർത്തനങ്ങളുടെ ആദ്യ ഘട്ട ഒപ്പുകൾ സ്വീകരിച്ചുവെന്ന് ബാഴ്സലോണ സോഷിസ് അറിയിച്ചു. ഇതോടെ ക്ലബ് പ്രസിഡൻറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിനായുള്ള ബാക്കി നടപടിക്രമങ്ങൾ ബാഴ്സക്കു പൂർത്തിയാക്കേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്. 20731 ഒപ്പുകൾ ലക്ഷ്യം വെച്ച ഗ്രൂപ്പിന് 20687 ഒപ്പുകൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെങ്കിലും മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇത്രയും വോട്ടുകൾ തന്നെ മതിയാവും.

ഒപ്പുകൾ സ്വീകരിച്ചതിനു ശേഷം അതു പ്രസന്റ് ചെയ്യുന്ന ചടങ്ങാണ് ഇനി രണ്ടാമത്തെ ഘട്ടമായുള്ളത്. അതിനു ശേഷം ഒപ്പുകൾ പരിശോധിക്കുകയും ചെയ്യും. ആവശ്യമുള്ളത്ര ഒപ്പുകൾ ലഭിച്ചോയെന്നു മനസിലാക്കാനാണിത്. പത്തു ദിവസമാണ് ഇതിനുള്ള കാലാവധിയായി കണക്കാക്കുന്നത്. ആ സമയത്തിനുള്ളിൽ ഒപ്പുകൾ പരിശോധിച്ചു തീർക്കേണ്ടതായുണ്ട്.

അതിനു ശേഷമാണ് ഈ നടപടി ക്രമങ്ങളിലെ ഏറ്റവും നിർണായക ഘട്ടമായ അഭിപ്രായ വോട്ടെടുപ്പിലേക്കു കടക്കുക. നാൽപതു ദിവസം കൊണ്ടു പൂർത്തിയാക്കേണ്ട ഈ ഘട്ടത്തിൽ ഓരോ മെമ്പർമാർക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താനാകും. ബോർഡിനെ നേരത്തെ പുറത്താക്കാൻ മുന്നിൽ രണ്ടു ബോർഡ് മെമ്പർമാരുടെയും പിന്തുണ വേണം.

മുന്നിൽ രണ്ടു വിഭാഗം മെമ്പർമാരും പിന്തുണച്ചാൽ അവിശ്വാസം നിലവിൽ വരികയും തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുകയും ചെയ്യും. അതിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്യും. നിലവിൽ മാർച്ചിലാണ് ഇലക്ഷൻ തീരുമാനിച്ചിരിക്കുന്നത്. 99% ഒപ്പുശേഖരണവും നടന്നതോടെ ബർതോമ്യുവിന്റെ ബാഴ്സയിലെ നിലനിൽപ് അവതാളത്തിലായിരിക്കുകയാണ്.