ദയനീയമായിരുന്നു അവന്റെ അരങ്ങേറ്റം, കൊടുങ്കാറ്റിന് മുന്നിലെ ശാന്തതയായിരുന്നു അത്

റെയ്‌മോന്‍ റോയ് മാമ്പിള്ളി

1999ല്‍ ഇതേ ദിവസമാണ് വീരേന്ദ്ര സെവാഗ് ഇന്ത്യക്ക് ആയി അരങ്ങേറിയത് …

ആദ്യ ഏകദിനം അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം കയ്‌പേറിയതായിരുന്നു…

7 ആമതായി ബാറ്റ് ചെയ്ത സെവാഗ് ഒരു റണ്ണിന് പുറത്തായി…

3 ഓവര്‍ ബോള്‍ ചെയ്തതില്‍ 35 റണ്‍സ് വഴങ്ങുകയും ചെയ്തു…

സച്ചിനില്ലാത്ത ആ പരമ്പരയില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ദയനീയമായിരുന്നു…

അര്‍ദ്ധസെഞ്ചെറി നേടിയ ഗാംഗുലിയും , 42 എടുത്ത റോബിന്‍സിങും ഒഴിച്ച് ഈ മത്സരത്തില്‍ ആര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല…
ദ്രാവിഡ് ഉള്‍പടെ 6 ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇരട്ടയക്കം കടക്കാനായില്ല…

196 ഓള്‍ ഔട്ടായ ഇന്ത്യക്ക് എതിര ഇജാസും ഇന്‍സമാമും പുറത്താകാതെ അര്‍ദ്ധസെഞ്ചെറി നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 7 വിക്കറ്റിന് ജയിച്ചു…

കടപ്പാട്: സ്‌പോട്ഡ് ഡിപ്പോട്ട്‌സ്

You Might Also Like