90 കിഡ്‌സ് അതുപറയില്ല, പുതിയ ‘പാല്‍കുപ്പികളാണ്’ അയാളെ കുറിച്ച് അങ്ങനെയൊരു മണ്ടത്തരം പറഞ്ഞ് നടക്കുന്നത്

അജ്മല്‍ നിഷാദ്

സെവാഗും പ്രെഷര്‍ സിറ്റുവേഷനും

2011 ലോകകപ്പ് ഫൈനലില്‍ റണ്‍സ് ഒന്നും എടുക്കാതെ അയാള്‍ മടങ്ങുമ്പോള്‍ കുറച്ചു പേരെങ്കിലും അയാള്‍ക് പതിച്ചു നല്‍കിയ ഒരു വിശേഷണം ഉണ്ട് ‘ഇയാളെ അല്ലേലും നിര്‍ണായക മത്സരത്തിന് ഒന്നും ഉപയോഗമില്ലന്നെ’. ഈ 2021 ലും ചില പാണന്മാര്‍ ആ പാട്ട് പാടി നടക്കുന്നുണ്ട്. കൂടുതലും 2011 ലോകകപ്പ് തൊട്ട് കളി കണ്ടു തുടങ്ങിയവര്‍ ആകാന്‍ ആണ് സാധ്യത

ഇനി കാര്യത്തിലേക് വരാം. ആദ്യം 2002ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സംയുക്തമായി ലങ്കയോടൊപ്പം ചാമ്പ്യന്‍മാര്‍ ആകുന്നത് തൊട്ട് തന്നെ തുടങ്ങാം. 2002 ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ ജയിക്കുമ്പോ അവിടെ മാന്‍ ഓഫ് ദി മാച്ച് വീരു ആയിരുന്നു. ഫൈനലിലും ആ മഴയത്തു നോട് ഔട്ട് ആയി അയാള്‍ ഉണ്ടായിരുന്നു. ആ ടൂര്‍ണമെന്റ് ലെ ടോപ് സ്‌കോറര്‍..

ന്യൂസിലന്‍ഡ്‌ന് എതിരെ അവരുടെ നാട്ടില്‍ 200 റണ്‍ പിന്തുടരുമ്പോള്‍ ഒരു സെഞ്ച്വറി നേടി അയാള്‍ ഇന്ത്യയുടെ രക്ഷക്ക് എത്തുന്നുണ്ട്. ഇന്ത്യ ഒരു വികറ്റിന് മാത്രം ജയിച്ച കളിയില്‍…

2003 ലോകകപ്പ് ഫൈനല്‍. ഇന്ന് സേവാഗിനെ ഒരു ഫൈനല്‍ ന്റെ പേര് പറഞ്ഞു ട്രോളുന്നവര്‍ ഒക്കെ അന്ന് കളി കണ്ടു തുടങ്ങിയിട്ട് ഉണ്ടോ എന്നറിയില്ല. അന്ന് ഇന്ത്യയുടെ പ്രതീക്ഷ ആ ഒരൊറ്റ മനുഷ്യന്റെ മാത്രം മുകളില്‍ ആയിരുന്നു. അന്നത്തെ ആ ഒരു 80+ റണ്‍സ്
ലോര്‍ഡ്‌സില്‍ ഗാംഗുലി ഷര്‍ട് ഊരി കറക്കിയ ലോര്‍ഡ്‌സ് ലെ കളിയില്‍ ഗാംഗുലിയുടെ വാക്കുകള്‍ കേള്‍ക്കാതെ അയാള്‍ ബൗളേഴ്സി നെ തലങ്ങും വിലങ്ങും അടിക്കുന്നുണ്ട്. ക്യാപ്ട്ടന്‍ ഒപ്പം 100 റണ്‍ പാര്‍ട്ണര്‍ഷിപ്പും

ഇംഗ്ലണ്ടില്‍ തന്റെ ആദ്യ പരമ്പരയില്‍ തന്നെ ഒരു 100 ഉം ലോര്‍ഡ്‌സില്‍ 80+ ഉം അടിക്കുന്നുണ്ട് അയാള്‍.

2008 ലെ ചെന്നൈ ലെ ആദ്യ ടെസ്റ്റ്. കേവലം 4 സെഷന്‍ കൊണ്ട് 340 നു പുറത്തു റണ്‍സ് അടിക്കേണ്ട അവസ്ഥയില്‍ സമനില വേണോ അതോ ചെസ് ചെയ്യാന്‍ ശ്രമിക്കുമോ എന്ന കണ്‍ഫ്യൂഷന്‍ ഇല്‍ കളി കാണുന്ന എല്ലാരും നില്‍ക്കേ കേവലം ഒരൊറ്റ സെഷന്‍ കൊണ്ട് കളി ഇന്ത്യക്ക് അനുകൂലമാക്കുന്ന ഒരു ഇന്നിങ്‌സ് ഉണ്ട്. തെറ്റായ തീരുമാനത്തില്‍ പുറത്തു ആയിട്ടും കേവലം ഒരു സെഷന്‍ ബാറ്റിംഗ് പ്രകടനം കൊണ്ട് സെഞ്ച്വറി നേടിയ സച്ചിന്‍ മുകളില്‍ അയാള്‍ കളിയിലെ താരം ആകുന്നുണ്ട്.

ശ്രീലങ്കയ്ക് എതിരെ ടി20 യില്‍ 200 റണ്‍സ് ചെസ് ചെയുമ്പോള്‍ അയാള്‍ ഒരു 60+ അടിച്ചു മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു അന്നോളം ഇന്ത്യ ടി20 ക്രിക്കറ്റില്‍ നേടുന്ന ഏറ്റവും വലിയ ചേസിംഗ് ആയിരുന്നു ആ കളി എന്നാണ്.
അത് പോലെ തന്നെ ബാറ്റിസ്മന്മാരുടെ ശവപറമ്പയ ശ്രീലങ്കയില്‍ ബൗളേഴ്സിനെ തുണക്കുന്ന പിച്ചകളില്‍ അയാള്‍ എല്ലായിപ്പോഴും ബാറ്റ് കൊണ്ട് വിസ്മയം തീര്‍ക്കുന്നുണ്ട് .

ടെസ്റ്റില്‍ ഇതേ ലങ്കയില്‍ തന്നെ ബാറ്റിംഗ് ദുഷ്‌കാരം ആയ പിച്ചില്‍ 171 റണ്‍സ് പിന്തുടരുമ്പോള്‍ അവസാനം വരെ നിന്ന് ഒരു 99 നേടുന്നുണ്ട്. അവസാനം സിക്‌സ് അടിച്ചു 100 ആഘോഷിക്കുമ്പോ രണ്ടീവിന്റെ നോ ബോള്‍ ചതിയില്‍ ആ സെഞ്ച്വറി ഇല്ലാതാകുന്നുണ്ട്. 2008 ഇല്‍ തന്നെ ഏഷ്യ കപ്പ് ഫൈനലില്‍ അയാള്‍ 36 ബോള്‍ 60 റണ്‍ അടിച്ചിട്ടും ഇന്ത്യ നാണം കെട്ട് തോല്‍ക്കുന്നത് കണ്ടിരിക്കേണ്ടി വരുന്നുണ്ട് അയാള്‍ക്ക്.

2011 ലോകക്കപ്പില്‍ സെമിയില്‍ ചിര വൈരികള്‍ ആയ പാകിസ്താനെ കേവലം അഞ്ച് ഓവര്‍ കൊണ്ട് കളി ഇന്ത്യക്ക് അനുകൂലം ആക്കുന്നുണ്ട് അയാള്‍. എന്തിന് വിരാട് കോലി ചെസ് മാസ്റ്റര്‍ ആയ ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ആദ്യ 5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി ഇന്ത്യക്ക് ഒരു ഡ്രീം സ്റ്റാര്‍ട്ട് കൊടുക്കുന്നുണ്ട് അയാള്‍. അത് വഴി പിന്നാലെ വരുന്നവര്‍ക്ക് സെറ്റ് ആകാന്‍ ആവശ്യത്തിന് ബോള്‍ ഉം ലഭിക്കുന്നുണ്ട്.

ഇത് പോലെ ഒരുപാട് ഒരുപാട് ഇന്നിങ്‌സുകള്‍ ഇനിയും കാണാം. കേവലം 2011 ലെ ലോകകപ്പ് ഫൈനല്‍ കണ്ടു അയാളെ വിലയിരുത്തുന്നവരിലും വലിയ കോമെഡി വേറെ ഉണ്ടെന്ന് തോന്നുന്നില്ല.

കടപ്പാട്: ക്രിക്കറ്റ് വൈബസ് 365

 

You Might Also Like