ഇത് പോലൊരാള്‍ ക്രിക്കറ്റില്‍ ഒന്നേയുളളൂ, വീരു എന്നാല്‍ ഗര്‍ജനം ആണ്

അജ്മല്‍ നിഷാന്ത്

‘ആദ്യ ബോള്‍ 4 രണ്ടാം ബോള്‍ ഔട്ട് ‘
വീരുവിനെ കളിയാക്കാന്‍ പലപ്പോഴായി പലരും ഉപയോഗിക്കുന്ന വാചകം ആണ്

സത്യത്തില്‍ ഒരു താരത്തെ അളക്കാന്‍ ഇന്നും പലരും ഉപയോഗിക്കുന്നത് കേവലം സ്റ്റാറ്റസ്‌കള്‍ മാത്രം ആണ് . വീരുവിന്റെ കാര്യത്തില്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ അയാള്‍ ഇന്നത്തെ പല താരങ്ങളുടെ ആവറേജിനും താഴെ ആണുള്ളത്. എന്നിട്ടും ഒരു തലമുറ അയാളെ ഇവര്‍ക്കു മുകളില്‍ കയറ്റി വെച്ചു കൊണ്ടാടുന്നതിന് കാരണം എന്താണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ദേ ഇന്നത്തെ പോലുള്ള ഇന്നിങ്‌സുകള്‍ തന്നെയാണ്.

ഒരു ഉദാഹരണം എടുത്താല്‍ 2011 ലോകകപ്പ് സെമി എടുക്കാം അയാള്‍ ആകെ നിന്നത് 6 ഓവര്‍ ആണ്. നേടിയ റണ്‍ ആകട്ടെ 40 ലും താഴെ പക്ഷെ ആ മത്സരത്തെ കുറിച്ച് പറയുമ്പോ 85 റണ്‍ നേടിയ സച്ചിന്റെ ഇന്നിങ്‌സിനൊപ്പം പറയുന്ന ഒരു കാര്യമുണ്ട്. ‘വെല്ലുവിളിച്ചു എത്തിയ ഉമര്‍ ഗുല്‍ നെ കൊന്ന് കൊല വിളിക്കുന്ന ‘ സേവാഗ് ന്റെ ആ പ്രകടനം.

ആ ഒരു ഇന്നിങ്‌സ് ആവറേജ് എടുത്താല്‍ 35 ആയിരിക്കും. പക്ഷെ ആ ഒരു ഇമ്പാക്ട് ഉണ്ട്. അത് ആണ് അയാളെ ആവറേജ് കൊണ്ടു കണക്കുകള്‍ നിരത്തുന്നവരില്‍ മുകളില്‍ നിര്‍ത്തുന്ന ഒന്ന്. അത്തരം ഇന്നിങ്‌സുകള്‍ കണ്ടു വളര്‍ന്നവര്‍ വീരു ഒക്കെ കോമഡി അല്ലെ എന്ന് ഇന്നത്തെ പിള്ളേര്‍ കണക്ക് നിരത്തി പറയുമ്പോ ചിരിക്കുന്നതും ഇത് ഒക്കെ കൊണ്ടു ആണ്.

ഇത് പോലെ എത്രയെത്ര ഇന്നിങ്‌സുകള്‍. ലോകകപ്പ് ഫൈനലില്‍, ഏഷ്യ കപ്പ് ഫൈനലില്‍ എന്ന് വേണ്ട ഒരുപാട് ഒരുപാട് ഇടങ്ങളില്‍. കണക്കുകള്‍ നിരത്തുമ്പോ 70% കളികളിലും ആദ്യ 10 ഓവറിന് മുന്‍പേ കൂടാരം കയറുന്നവന്‍ എന്ത് കൊണ്ടു ഇത്രയും ആരാധകര്‍ എന്ന് സംശയിച്ചാല്‍ അതിന്റെ ഉത്തരവും ഞാന്‍ മുകളില്‍ പറഞ്ഞ പോലുള്ള ഇന്നിങ്‌സുകള്‍ ആണ്.

സേവാഗ് എന്നാല്‍ എന്റര്‍ടൈന്‍മെന്റ് എന്നാണ് അര്‍ത്ഥം. അതിപ്പോ അങ്ങ് സിഡ്‌നിയില്‍ ആയാലും ഇങ്ങു ഡല്‍ഹിയില്‍ ആയാലും അയാളുടെ ലൈന്‍ അത് ആണ്. ആദ്യ ബോള്‍ മുതല്‍ നില്കുന്നത് വരെ എന്റര്‍ടൈന്‍മെന്റ് അത് ആണ് അയാളെ ആരാധകര്‍ ചേര്‍ത്ത് പിടിക്കുന്നതിന്റെ കേസ്.

അയാള്‍ക് ആദ്യ ബോളില്‍ ബൗണ്ടറി അടിക്കാനും അറിയാം 50 ഉം 100 ഉം സിക്‌സ് അടിച്ചു ആഘോഷിക്കനും അറിയാം. സിക്‌സ് അടിച്ചു തന്നെ കളി തീര്‍ക്കാനും അറിയാം.

അത് അല്ലാതെ പാട്ട് പാടി സിക്‌സ് അടിക്കാനും അടുത്ത ബോള്‍ സിക്‌സ് ആണെന്ന് പറഞ്ഞു സിക്‌സ് അടിക്കാനും അറിയാം .

തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പന്ത് അടിച്ചു ഗ്രൗണ്ടിന് വെളിയില്‍ ഇട്ട് വേറെ ബോള്‍ എടുപ്പിക്കാനും അറിയാം. ഇത് പോലൊരാള്‍ അത് ഒന്നെ ഉള്ളു

‘വീരു – ആ പേരില്‍ ഒരു ഗത്ത് ഇരുക്ക്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like