തനിയ്ക്ക് സാധിക്കാത്തതാണ് അവന്‍ ചെയ്യുന്നത്, തുറന്ന് പറഞ്ഞ് സെവാഗ്

Image 3
CricketIPL

ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ ഡല്‍ഹി ഓപ്പണരര്‍ പൃത്ഥ്വി ഷായെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. താന്‍ ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്‌നമാണ് പൃത്ഥി ഷാ സ്വന്തമാക്കിയതെന്നാണ് സെവാഗ് പറയുന്നത്.

‘ആറില്‍ ആറ് പന്തും ബൗണ്ടറി കടത്തുക എന്നതിനര്‍ഥം ആറ് ഡെലിവറിയിലും ക്യാപ്പ് കണ്ടെത്താനായി എന്നതാണ്. അത് എളുപ്പമുള്ള കാര്യമല്ല. കരിയറില്‍ ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോഴെല്ലാം ആറ് പന്തും അടിച്ചു പറത്താന്‍ ശ്രമിച്ചിട്ടുണ്ട് ഒരുപാട് തവണ. എന്നാല്‍ പരമാവധി 18, 20 റണ്‍സാണ് കണ്ടെത്താനായിട്ടുള്ളത്’ സെവാഗ് പറഞ്ഞു.

‘എനിക്ക് ആറ് ബൗണ്ടറിയോ ആറ് സിക്‌സോ നേടാനായിട്ടില്ല. അതിന് സാധിക്കണം എങ്കില്‍ ടൈമിങ്ങില്‍ കൃത്യതയുണ്ടാവണം. അങ്ങനയെങ്കിലെ ?ഗ്യാപ്പ് കണ്ടെത്താന്‍ കഴിയുകയുള്ളു. ക്രിക്കറ്റ് മത്സരം കളിക്കാനെത്തിയ ഒരാളെ പോലെ അവിടെ പൃഥ്വിയെ തോന്നിയില്ല. ചിലപ്പോള്‍ ശിവം മവിക്കെതിരെ അണ്ടര്‍ 19ല്‍ കളിച്ച ആത്മവിശ്വാസം പൃഥ്വിക്കുണ്ടായിട്ടുണ്ടാവും’ സെവാഗ് നിരീക്ഷിക്കുന്നു.

അതെസമയം ആശിഷ് നെഹ്‌റക്കെതിരെ നെറ്റ്‌സില്‍ ഒരുപാട് തവണ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ടെന്നും എന്നിട്ടും നെറ്റ്‌സിലോ ഡൊമസ്റ്റിക് ക്രിക്കറ്റിലോ നെഹ്‌റക്കെതിരെ ആറ് ഡെലിവറിയും ബൗണ്ടറി നേടാന്‍ തനിക്കായിട്ടില്ലെന്നും സെവാഗ് പറഞ്ഞു. ഇതാണ് പൃത്ഥിയുടെ നേട്ടം കയ്യടിയും അര്‍ഹിക്കുന്നതായി താന്‍ പറയാന്‍ കാരണമെന്നും സെഞ്ച്വറിയിലേക്ക് ഇവിടെ പൃഥ്വിക്ക് എത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൂടുതല്‍ മനോഹരമാവുമായിരുന്നു എന്നും സെവാഗ് പറഞ്ഞു.