ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡുമായി കോഹ്ലി, എന്തൊരു നാണക്കേട്

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ പൂജ്യനായി മടങ്ങിയതിന് പിന്നാലെ കോഹ്ലിയെ തേടി ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ഡക്ക് ആയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.

ഇരുവരും ഇതുവരെ ടെസ്റ്റ് എട്ട് തവണയാണ് പൂജ്യനായി പുറത്തായത്. കൂടാതെ എല്ലാ ഫോര്‍മാറ്റിലും കൂടി ഏറ്റവും കൂടി ഡക്കായ ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പവും കോഹ്ലിയെത്തി. 13 തവണയാണ് കോഹ്ലിയും ഗാംഗുലിയും ഇതുവരെ നായക സ്ഥാനത്തിരുന്ന് പൂജ്യരായി പുറത്തായത്.

കരിയറില്‍ രണ്ടാം തവണയാണ് കോഹ്ലി ഒരു സീരീസില്‍ 2 തവണ ഡക്ക് ആയി ഔട്ട് ആകുന്നത്. ഇതിനു മുന്നേ 2014 ല്‍ ആയിരുന്നു.

മത്സരത്തില്‍ എട്ട് പന്ത് നേരിട്ട കോഹ്ലി സ്‌റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫോക്‌സ് പിടിച്ചാണ് പുറത്തായത്. ഇതോടെ ഇ്ന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ മത്സരത്തില്‍ വിജയമോ സമനിലയോ ഇന്ത്യയ്ക്ക്് അനിവാര്യമാണ്.

You Might Also Like