എല്ലാവരും പറഞ്ഞത് ഇത് 350+ വിക്കറ്റാണ് എന്നാണ്, അവിടെ നിന്നാണ് അവന്‍ മാനം കാത്തത്

ഷമീന്‍ അബ്ദുല്‍ മജീദ്

ആദ്യ ഇന്നിങ്‌സിലെ ന്യൂ ബോള്‍ കഴിഞ്ഞാല്‍ ബാറ്റിങ് ഈസിയായ വിക്കറ്റ് . കൃണാലിന്റേയും രാഹുലിന്റേയും മികവില്‍ കൈവിട്ടയിടത്ത് നിന്ന് പൊരുതി നേടിയ 317 റണ്‍സ് ഒട്ടും വിജയ പ്രതീക്ഷ നല്‍കിയിരുന്നില്ല.

വിദഗ്ധര്‍ ഒരുപോലെ അഭിപ്രായപ്പെട്ടത് ഇത് ഒരു 350 + വിക്കറ്റ് ആണെന്നായിരുന്നു. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റിങും അതിനെ സാധൂകരിച്ചു. 14 ഓവറില്‍ 135 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 40 ഓവറിനുള്ളില്‍ കളി തീരുമെന്ന് പ്രതീക്ഷിച്ചു.

അവിടെ നിന്നാണ് വിരാട് കോഹ്ലി എന്ന ക്യാപ്റ്റന്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്നത്. ബ്രില്യന്റ് ബോളിങ് ചേഞ്ചിലൂടെയും ഫീല്‍ഡ് സെറ്റിങ്ങിലൂടെയും രണ്ട് അരങ്ങേറ്റ ബൗളര്‍മാര്‍ അടക്കം 5 ബോളര്‍മാരുമായി കളി തിരിച്ച് പിടിച്ചത് കോഹ്ലിയുടെ മാസ്റ്റര്‍ ക്ലാസ് ക്യാപ്റ്റന്‍സിയുടെ കംപ്ലീറ്റ് ഷോ ആയിരുന്നു.

വാഴ്ത്തുപാട്ടുകള്‍ അധികമുണ്ടാവില്ലാന്ന് അറിയാം. കാരണം നിങ്ങള്‍ തന്നെയാണ് കോഹ്ലി…

ബാറ്റ്‌സ്മാന്‍ ഷിപ്പില്‍ വളരെ ഉയരത്തില്‍ നിങ്ങള്‍ സൃഷ്ടിച്ച് വെച്ചിരിക്കുന്ന ബഞ്ച്മാര്‍ക്ക് ക്യാപ്റ്റന്‍ എന്ന രീതിയിലുള്ള നിങ്ങളുടെ പ്രകടനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്നവയാണ്…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like