കൊത്തിവലിക്കുന്നതിനിടെ വികാരനിര്‍ഭരമായ സന്ദേശവുമായി കോഹ്ലി, ഇതൊരു ടീമല്ല…

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ നാനാഭാഗത്ത് നിന്നും അതിരൂക്ഷമായ വിമര്‍ശനമാണല്ലോ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നേരിടുന്നത്. കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മുറവിളിയാണ് നടക്കുന്നത്.
ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കോഹ്ലിയുടെ ക്യാപ്റ്റന്‍സി പരാജയമാണ് ഇന്ത്യയുടെ വന്‍ തോല്‍വിയ്ക്ക് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടികാട്ടുന്നത്. ഇതിന് ആരാധകര്‍ അവരുടേതായ പല കാരണങ്ങളും ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തിലൊന്നും കോഹ്ലി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പക്ഷെ വിമര്‍ശനങ്ങളെയൊന്നും തങ്ങളെ ബാധിക്കില്ലെന്ന ഒരു സന്ദേശം കഴിഞ്ഞ ദിവസം കോഹ്ലി പങ്കുവെക്കുകയും ചെയ്തു.
‘ഇതൊരു ടീമല്ല, ഇത് കുടുംബമാണ്. ഞങ്ങളൊരുമിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും’ ഇന്ത്യന്റെ ടീമിന്റെ ചിത്രം പങ്കുവെച്ച് കോഹ്ലിയ കുറിച്ചു.
ഇതോടെ ലക്ഷകണക്കിന് ആരാധകരാണ് കോഹ്ലിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. തോല്‍വിയില്‍ പതറരുതെന്നും എന്ത് സംഭവിച്ചാലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും നിരവധി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അതിന് കമന്റോയി വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റിന് മറികടക്കുകയായിരുന്നു.