കോഹ്ലിയ്‌ക്കെതിരെ മുനവെച്ച വിമര്‍ശനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

Image 3
CricketTeam India

ഡല്‍ഹി: കുഞ്ഞ് ജനിക്കുന്നതുമായി ബന്ധപ്പെട്ട് അവധി എടുക്കാനുള്ള കോഹ്ലിയുടെ തീരുമാനത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത നായകനുമായ കപില്‍ ദേവ്. മകന്‍ ജനിച്ചതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഗാവസ്‌കര്‍ കുഞ്ഞിനെ കണ്ടത് എന്നാണ് കപില്‍ ദേവ് ഇതിനോട് പ്രതികരിച്ചത്.

ഇടയ്ക്കുള്ള വരവും പോക്കും ടീമിന് താങ്ങാനാവുമെന്ന് കരുതുന്നില്ല. മാസങ്ങള്‍ക്ക് ശേഷമാണ് ഗാവസ്‌കര്‍ മകനെ കണ്ടത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. കോഹ് ലിയെ കുറിച്ച് പറയുകയാണ് എങ്കില്‍ പിതാവ് മരിച്ച ശേഷം അടുത്ത ദിവസം തന്നെ കോഹ് ലി ഗ്രൗണ്ടിലേക്ക് മടങ്ങി എത്തിയിരുന്നു, കപില്‍ദേവ് പറഞ്ഞു.

VIRAT KOHLI

ഇപ്പോള്‍ കുഞ്ഞിന് വേണ്ടിയാണ് കോഹ് ലി അവധി എടുത്തിരിക്കുന്നത്. ടീമിന് അത് താങ്ങാന്‍ സാധിക്കും എങ്കില്‍ അതില്‍ കുഴപ്പമില്ല. ഒരു വിമാനം എടുത്ത് പോയി നിങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ വരാന്‍ സാധിക്കും. ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്ന തലത്തിലേക്ക് ഇന്നത്തെ കായിക താരങ്ങള്‍ എത്തുന്നതില്‍ തനിക്ക് അഭിമാനമുണ്ട്.

വിരാടിന്റെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കുടുംബത്തിന് വേണ്ടിയാണ് കോഹ് ലി പോവുന്നത്. ക്രിക്കറ്റിനോട് കോഹ് ലിക്കുള്ള താത്പര്യം എനിക്ക് അറിയാം. അതിനേക്കാള്‍ കൂടുതലാണ് കുഞ്ഞുണ്ടാവുന്നതില്‍ കോഹ് ലിക്കുള്ള സന്തോഷം എന്നും കപില്‍ ദേവ് പറഞ്ഞു.