മൃഗീയമായ കോഹ്ലിവേട്ട നടക്കുകയാണ്, വിരമിച്ച് വീട്ടിലിരുന്നാണ് ഇതിന് മറുപടി കൊടുക്കേണ്ടത്

സച്ചിന്‍ ഗോപിദാസ്

ഇങ്ങനെയൊന്നും പോസ്റ്റ് ഇടേണ്ട കാര്യം കൂടെ ഇല്ല. എന്നാലും ഉറക്കം നടിക്കുന്ന ആളുകളെ ഉണര്‍ത്താന്‍ ഉള്ള പാഴ് ശ്രമം ആണ്.

ഒന്നാമത് കോഹ്ലി limited over international ല്‍ മികച്ച ക്യാപ്റ്റന്‍ ആണെന്ന വാദം ഒന്നും എനിക്കില്ല. അയാള്‍ എന്നാല്‍ തീരെ മോശമല്ലാത്ത റെക്കോര്ഡ് ഉള്ള ഒരു ക്യാപ്റ്റന്‍ ആണ് താനും .പലരും വരുത്തി തീര്‍ക്കാന്‍ നോക്കുന്ന പോലെ ഇന്ത്യയുടെ ഏറ്റവും മോശം ക്യാപ്റ്റന്‍ എന്ന വിശേഷണം ഒന്നും അര്‍ഹിക്കുന്ന ആളല്ല. എന്നാല്‍ മികച്ചതും അല്ല. blunders കാണിച്ചിട്ടുണ്ട്. അത് സമ്മതിക്കാനും മടിയില്ല

ഇവിടെ വിഷയം അതൊന്നും അല്ല .കഴിഞ്ഞ കുറേ നാള്‍ ആയി ഇന്ത്യ തോറ്റാല്‍ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലയില്‍ ഇയാളുടെ തലയില്‍ കൊണ്ട് ഇടുന്നത് കൊണ്ട് ആണ്. കഴിഞ്ഞ കോഹ്ലി നയിച്ച നാല് major ICC tournament ലും ഒന്നു വിടാതെ ബാറ്റിങ് തകര്‍ച്ച ഉണ്ടായിട്ട് ഉണ്ട് .പവര്‍പ്ലെയില്‍ വിക്കറ്റ് വീഴുന്നതും ക്യാപ്റ്റന്റെ കുറ്റം ആകുന്ന ചില analyst suni മാര്‍ ഉണ്ട്. മികച്ച അല്ലെങ്കില്‍ പൊരുത്താവുന്ന ഒരു ടോട്ടല്‍ 4 സന്ദര്‍ഭങ്ങളിലും കൊടുത്ത ശേഷം അത് defend ചെയാന്‍ കഴിഞ്ഞില്ല എന്നാണ് ആരോപണം എങ്കില്‍ ഒന്നും തിരിച്ചു പറയാന്‍ പോകില്ല .160 എങ്കിലും വേണ്ട ട്രാക്കില്‍ 140 ഉം 110 അടിച്ചിട്ട് ക്യാപ്റ്റന്‍ ആണ് പ്രശനം എന്നു പറഞ്ഞാല്‍ കേട്ടു കൊണ്ട് ഇരിക്കുന്നതിന് ഒരു അതിരുണ്ട്

ഇവിടെ കുറ്റം പറയേണ്ട സാഹചര്യത്തില്‍ ആണ് പറയുന്നത് എങ്കില്‍ ഒരു മാന്യതയുണ്ട്. പല അനലിസ്റ്റ് സുനിമാരുടെം ഇഷ്ട താരം രോഹിത് ശര്‍മയാണ്. ഇത് പറയണം എന്ന് വിചാരിച്ചത് അല്ല .എന്നാലും ഈ പറഞ്ഞ 4 knock out കളികളില്‍ ഒന്നില്‍ പോലും ബാറ്റ് കൊണ്ട് significant പ്രകടനം നടത്താത്ത ആള്‍ ആണ്.അത് സൗകര്യം ആയങ് മറന്നിട്ടു ആണ് ഈ വിമര്‍ശനം. ഇവിടെ രോഹിത് മാത്രം അല്ല ഇന്ത്യന്‍ ടീം എന്നും collective bating failure ല്‍ അയാളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല അറിയാവുന്ന കൊണ്ടാണ് പറയാത്തത്.

ഇവിടെ ഒന്നു പറഞ്ഞു രണ്ടിന് IPL എടുത്തു കൊണ്ട് വരുന്ന എന്ത് പറഞ്ഞാലും കുറ്റം കണ്ടു പിടിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്ന analyst suni teams മറന്നു പോകുന്നത് ഇതിനു മുമ്പ് ഉള്ള 2016 T20 WC ല്‍ കോഹ്ലിയുടെ 2 exceptional innings ഇല്ലാരുന്നെ ഗ്രൂപ്പ് സ്റ്റേജ് exit ഉറപ്പായിരുന്നു. അന്ന് സെമിയില്‍ 192 run defend ചെയ്യാന്‍ കഴിയാത്ത ക്യാപ്റ്റനെ ആരും മോശം ആയി കണ്ടില്ല. പരാജയത്തിന്റെ ഭാരം ഒരാളുടെ തലയില്‍ വെക്കുന്നതും കണ്ടില്ല.

ഇത്തരം ഇരട്ടത്താപ്പ് കണ്ട കൊണ്ട് ഇട്ട പോസ്റ്റ് ആണ്.അല്ലാതെ കോഹ്ലിയുടെ ബാറ്റിങ്, അല്ലെങ്കില്‍ ക്യാപ്റ്റന്‍സി പറ്റി factually വന്ന ഒരു വിമര്‍ശനവും defend ചെയാന്‍ പോയിട്ടില്ല. പക്ഷെ ഇത്തരം ഉള്ള hate speech items defend തന്നെ ചെയ്യും

കഴിഞ്ഞ കുറച്ചു മാസം ആയി അരങ്ങേറുന്ന ഡ്രാമ തന്നെ നോക്കിയാല്‍ മതി. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ major tournament നു മുന്നേ ക്യാപ്റ്റന്‍സി വിടാന്‍ കോഹ്ലി തീരുമാനികുന്നതു. പിന്നെ പേരു വെളിപ്പെടുത്താന്‍ കഴിയാത്ത sosurces ന്റെ media smear campaign . പിന്നെ twitter അടക്കം ഉള്ള spaces ല്‍ അയാള്‍ നേരിടേണ്ടി വന്ന അറ്റാക്ക് . അതില്‍ അയാളുടെ 1 വയസ്സ് തികയാത്ത കൊച്ചിന് വന്ന rape threats പോലും .ഇത്രയും ഒകെ സംഭവിച്ചിട്ടും അയാള്‍ കൂള്‍ ആയി ഇരിക്കണം എന്നു പറയുന്ന analyst suni മാര്‍ പക്ഷെ മെന്റല്‍ health പോലെ ഉള്ള വിഷയങ്ങളില്‍ പൊതുവെ വാചലര്‍ ആയിരിക്കും. അത് കഴിഞ്ഞു വന്നു ഒരു കോഹ്ലിയെ കളിയാക്കി പോസ്റ്റും ഇടും

ഇത്രയും ഡൗണ് ആയി ഇരിക്കുന്ന ആളെ support ചെയാന്‍ പറയുന്നില്ല, അയാളെ വിമര്‍ശികരുത് എന്നു പറയുന്നില്ല, ഈ പറയുന്ന അല്ലെ പറയാന്‍ പോകുന്ന കുറ്റം ശരിക്കും അയാള്‍ അര്‍ഹിക്കുന്ന ഒന്നാണോ എന്നു ആലോചിക് എന്നെ പറയുന്നുള്ളൂ.

എന്റെ അഭിപ്രായത്തില്‍ കോഹ്ലി ഈ tournament നു ശേഷം international cricket all formats ല്‍ നിന്ന് വിരമിച്ചു പോണം എന്നാണ്. കളിക്കാരന്‍ ആയിരുന്നപ്പോ ചത്തു കിടന്നു കളിച്ചു. ക്യാപ്റ്റന്‍ ആയി അതിന്റെ പകുതി ആത്മാര്‍ഥത ടീമിലെ ബാറ്‌സ്മാന്‍ ഒന്നും തരുന്നില്ല. തൊട്ടതിനും പിടിച്ചേനും ഒകെ കുറ്റം. അതിന്റെ പുറകെ കൊച്ചിനെ പോലും abuse ചെയുന്ന teams .ഇവരേ ഒകെ സന്തോഷിപ്പിക്കാന്‍ വേണ്ടി കളിക്കണോ എന്നു ഒന്നൂടെ ആലോചികണ്ട ഒന്നാണ്. എന്തിനാണ് വെറുതെ. ആ സമയം ഭാര്യയോടും കുട്ടിയോടും സന്തോഷം ആയി ഇരിക്കാം. ഇതിന്റെ പകുതി ഒരാള്‍ അനുഭവിച്ചാല്‍ അയാള്‍ depression ല്‍ പോകാം എന്ന് mental health suni മാര്‍ക് മനസ്സില്‍ ആകേണ്ടത് ആണ്. പക്ഷെ അവര്‍ ഫാക്ടിനെ അല്ലാലോ അഡ്രസ് ചെയുന്നത്.

പഴയ ബാറ്റിങ് ഫോമില്‍ കളിക്കുന്ന കോഹ്ലിയെ ഒന്നൂടെ കാണണമെന്ന് ഉണ്ട്.എന്നാലും വേണ്ട. ചെലപ്പോ ഒരു 10 സെഞ്ചുറി നേടിയേക്കാം. പക്ഷെ അതില്‍ എനിക് കിട്ടുന്ന സന്തോഷം നോക്കിയിട്ട് കാര്യമില്ല.ഉള്ള സമയം കളി നിര്‍ത്തി വീട്ടില്‍ ഇരിക്കുന്ന ആകും അണ്ണന് നല്ലത്. ഒന്നുമില്ലെങ്കിലും ഹാപ്പി ആയി ഇരിക്കാല്ലോ .നിങ്ങള്‍ ഈ സ്ട്രെസ് എടുത്തു സന്തോഷിപ്പിക്കാന്‍ നോക്കുന്ന പകുതി പേരും അത് അര്ഹിക്കാത്തവര്‍ ആണ്. അതിലും നല്ലത് ഇതാണ്. ഇപ്പൊ കളി നിര്‍ത്തിയാലും വിരാട്ട് കോഹ്ലി ഒരു legend ആണ്. അതിനു വേണ്ടി ഉള്ളത് ഒകെ അയാള്‍ ചെയ്തിട്ടുണ്ട്, അംഗീകരിചാലും ഇല്ലേലും

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like