വികാരം കൊണ്ട് കാര്യമില്ല, വിവേകം കൂടി കാണിക്കണം, അയാള്‍ നല്ല ക്യാപ്റ്റനല്ല

Image 3
CricketTeam India

രഞ്ജിത്ത് സ്‌കറിയ

വികാരം കൊണ്ട് മാത്രം കാര്യമില്ല, വിവേകം കൂടെ കാണിക്കണം. 2013 ഇല്‍ തുടങ്ങിയ ബാധ ഇതുവരെ മാറിയില്ല. തീര്‍ച്ചയായും നല്ല ക്യാപ്റ്റന്‍സിയുടെ അഭാവം കളിയിലുടനീളം കാണാമായിരുന്നു.

കോഹ്ലി ഒരിക്കലും നല്ല ക്യാപ്റ്റന്‍ ആണെന്ന് തോന്നുന്നില്ല, പക്ഷെ നല്ല പ്ലയെര്‍ ആണ്. കോഹ്ലിയുടെ ദുര്‍ബല ക്യാപ്റ്റന്‍സിയും, പൂജാരയുടെ ആര്‍ക്കോവേണ്ടിയുള്ള ഡിഫെന്‍സും, ബുഹ്മറയുടെ ലക്ഷ്യമില്ലാത്ത ബൗളിങ്ങും വലിയൊരു കാരണമാണ്.

അതിനുപരിയായി സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നത് ഇന്ത്യക്ക് പണ്ടേ ഉള്ളതാണ്. ഓസ്ട്രേലിയന്‍ സീരിസിലെ സിറാജ്, സുന്ദര്‍, താക്കൂര്‍ ഇവരെയും അറിയാതെ ഓര്‍ത്തുപോയി…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍