അവന്‍ തന്നെയുണ്ടാക്കിയ എലൈറ്റ് ക്ലാസ് സ്റ്റാന്‍ഡേഡാണ് അവന് വിനയാകുന്നത്

Image 3
CricketTeam India

ഫസല്‍ ഇബ്രാഹിം

ആറ് കളിയില്‍ അഞ്ചു ഫിഫ്റ്റി.. ..

ഓരോ മൂന്ന് കളിയിലും ഒരു ഫിഫ്റ്റി…. കോണ്‍സിസ്റ്റന്‍സി ലെവല്‍ …

ലോകമെങ്ങുമുള്ള ആരാധകര്‍ സെഞ്ചുറി എന്ന മൂന്നക്ക നമ്പറിനുവേണ്ടി, ആള്‍ ഫോമില്ല എന്ന് പറഞ്ഞു സങ്കടപ്പെടുന്നത് കാണുമ്പോള്‍ അവരെ തെറ്റുപറയാന്‍ പറ്റാത്തത് , താന്‍ തന്നെ ഉണ്ടാക്കിയ ഈ ഒരു എലൈറ്റ് ക്ലാസ് സ്റ്റാന്‍ഡേര്‍ഡ് ഉള്ളതുകൊണ്ട് ആണ്..

ഇടക്കെവിടെയോ നഷ്ടപ്പെട്ട് എന്ന് കരുതിയ ആ റന്‍സിനോടുള്ള അത്യാര്‍ത്തി വീണ്ടും അയാളില്‍ തിരിച്ചെത്തിയപ്പോള്‍..

പല കോണില്‍ നിന്നും ആളുടെ സമയം കഴിഞ്ഞെന്നു പിറുപിറുത്തവരെകൂടി ആശ്ചര്യപ്പെടുത്തുന്ന പ്രകടനം..
തന്റെ സ്‌ട്രോക്ക് പ്ലേയ് കൊണ്ട് വിമര്‍ശകര്‍ക്ക് ഇതിനെല്ലാം എന്നും തന്റെ ബാറ്റിലൂടെ മറുപടികൊടുക്കുന്ന വിരാടിനെ
കാണുന്നത് തന്നെ അത്യന്തം രോമാഞ്ചം നല്‍കുന്ന കാഴ്ചയാണ് …

നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ കോഹ്ലി ഉണ്ടെങ്കില്‍ സമ്മര്‍ദ്ദം ഇല്ലാതെ അപ്പുറത്തു നിന്നു ബാറ്റുചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നു എന്നത് തന്നെ, എത്രത്തോളം ആത്മവിശ്വാസം ഇയാള്‍ മറ്റുള്ളവരില്‍ പകരുന്നു എന്നതിന് മകുടോദാഹരണം ആണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍