ആ പ്രതീക്ഷയ്ക്ക് ഇടിവ് സംഭവിച്ചിരിക്കുന്നു, ഇങ്ങനെയൊരു വീഴ്ച്ച 17ാം തവണ

Image 3
CricketTeam India

അമല്‍ കൃഷ്ണ

തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ചുകൊണ്ടിരുന്നപ്പോ വല്ലപ്പോഴും ഒരു 50 അടിച്ചാല്‍ തന്നെ ഫോം ഔട്ട് ആണെന്ന് തമാശ രൂപേനെ ഫാന്‍സ് ഉള്‍പ്പടെ പറഞ്ഞുകൊണ്ടിരുന്നത് അറം പറ്റിയ പോലെ സെഞ്ച്വറി ഇല്ലാതെ ഒരു വര്‍ഷം. എന്നാലോ ഫോമിന് കാര്യമായ കുറവും ഇല്ലായിരുന്നു..

ഒരു സമയം കഴിഞ്ഞാല്‍ പിന്നെ ഔട്ട് ആകില്ല എന്ന് ഉറപ്പിച്ചിരുന്നതിനു മാത്രം ഒരു ഇടിവ് പറ്റി. അടിക്കുന്ന ഫിഫ്റ്റികള്‍ 100 എന്ന സംഖ്യയിലേക്കും അതിന് മുകളിലേക്കും കണ്‍വെര്‍ട്ട് ചെയ്യാന്‍ പറ്റാത്ത ഒരു പീരിയട്.

Once again Kohli falls after staying so strong.

കൃത്യമായി പറഞ്ഞാല്‍ ഇതും കൂടി ചേര്‍ത്ത് തുടര്‍ച്ചയായ 17ആമത്തെ 50 ആണ് കോഹ്ലിക്ക് സെഞ്ച്വറിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ പറ്റാതെ വരുന്നത്.

അതിന് മുന്നേ 40% ആയിരുന്നു കണ്‍വെര്‍ഷന്‍ റേറ്റ്. The wait continues!

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്