ഇന്ത്യ മുഴുവന്‍ ഏതിര്‍ത്തപ്പോള്‍ അവരെ ചേര്‍ത്തുപിടിച്ചത് അവനാണ്, വാഴ്ത്തുന്നവരറിയാന്‍

Image 3
CricketTeam India

ഷിജന്‍ദാസ്

ഇന്ന് സുന്ദറിനെയും,പന്തിനെയും, സിറാജിനെയും വാനോളം പുകഴ്ത്തുന്നവര്‍ മനപ്പൂര്‍വം മറക്കുന്ന ഒരു കാര്യമുണ്ട്… ഇന്ത്യ മുഴുവന്‍ എതിര്‍ത്തപ്പോഴും തങ്ങളിലെ പ്രതിഭയെ കണ്ടറിഞ്ഞു ധൈര്യം കൊടുത്ത് കൂടെ നിര്‍ത്തിയ ഇന്ത്യന്‍ നായകന്‍ സാക്ഷാല്‍ വിരാട് കൊഹ്ലിയെ.

ഓസ്‌ട്രേലിയയുമായുള്ള സ്‌ക്വാഡില്‍ സുന്ദറിനെയും സിറാജിനെയും കണ്ടതുമുതല്‍ ഹേറ്റേഴ്സ് അവരുടെ പണി തുടങ്ങിയിരുന്നു ബാംഗ്ലൂര്‍ ശുഹ ടീമാണോ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്, ഈ ടീം കോഹ്ലിയുടെ സ്വാര്‍ത്ഥതയാണ്, പന്ത് എന്താ ഇവന്റെ കുഞ്ഞാണോ എന്നൊക്കെ ഉള്ള കടുത്ത വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി കൊണ്ടാണ് അയാള്‍ ടീമില്‍ തന്റെ പിള്ളേര്‍ക്ക് അവസരം നല്‍കിയത്…

ഗാബ്ബയിലെ 32 വര്‍ഷത്തെ ചരിത്രം തിരുത്തി കൊണ്ടാണ് കോഹ്ലിയുടെ ചുണക്കുട്ടികള്‍ ഹേറ്റേഴ്‌സിന് മറുപടി നല്‍കിയത്..

മൊട്ടേരയില്‍ ഇന്ന് വിജയിച്ചു നില്‍ക്കുമ്പോള്‍ ആ വിജയത്തിന്റെ നട്ടെല്ല് തന്നെയാണ് വിമര്‍ശനങ്ങളെ എതിര്‍ത്തു കോഹ്ലി അവസരം നല്‍കിയ പുലിക്കുട്ടികള്‍

അതെ രവി ശാസ്ത്രി പറഞ്ഞ പോലെ ഇത് വിരാട് കോഹ്ലിയുടെ ടീമാണ്.. തോല്‍ക്കാന്‍ മനസ്സില്ലാത്ത അയാളുടെ അഗ്രസ്സീവാണ് ഈ ടീമിന്റെ ഊര്‍ജവും

നിസ്സംശയം പറയാം കോഹ്ലി യുഗം കഴിയുന്നത് വരെ ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തേക്കാള്‍ അര്‍ഹനായി ആരുമില്ല

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍