കോഹ്ലി മികച്ച ക്യാപ്റ്റനാണോ?, ഇക്കാര്യങ്ങള്‍ വിചാരണ ചെയ്യപ്പെടേണ്ടേ?

Image 3
CricketCricket News

സാലിം സിപി

ഇംഗ്ലണ്ടിനേതിരായ ടെസ്റ്റ് സീരീസ് വിജയത്തിന് ശേഷം വിരാട് കോഹ്ലി എന്ന ടെസ്റ്റ് ക്യാപ്റ്റനെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന് വരെയുള്ള ഹൈപ്പ് നല്‍കി കൊണ്ടുള്ള പല പോസ്റ്റുകളും കമന്റുകളും കാണാനിടയായി, വിജയിച്ച മത്സരങ്ങളുടെ എണ്ണവും സ്‌കോര്‍ ബോര്‍ഡും മാത്രം എടുത്ത് നോക്കിയാല്‍ ഒരു പക്ഷെ മികച്ച ക്യാപ്റ്റന്‍ തന്നെ ആയിരിക്കും, പക്ഷെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉള്ള കോഹ്ലിയുടെ ക്വാളിറ്റികള്‍ ഒന്ന് വിശകലനം ചെയ്തു നോക്കിയാലോ?

Playing xi സെലക്ട് ചെയ്യുന്നതില്‍ ഒരു കാലത്തും കണ്‍സിസ്സ്റ്റി കീപ്പ് ചെയ്തു കണ്ടിട്ടില്ലാത്ത ക്യാപ്റ്റന്‍ ആണ് കോഹ്ലി, ടീമിലെ സീനിയര്‍ താരങ്ങളായി പൂജാര, രഹനെ എന്നിവരെ വരെ പല സാഹചര്യത്തിലും ഡ്രോപ്പ് ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

ടീമിലെ സീനിയര്‍ താരങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ യുവ താരങ്ങളുടെ അവസ്ഥയും അവരുടെ കോണ്‍ഫിഡന്‍സിനെയും അതെത്ര മാത്രം ബാധിക്കുന്നുണ്ടാവും, അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് കുല്‍ദീപ്, എന്തിന് അധികം പറയണം പന്ത് വരെ ഇത്രയും കാലം അകത്തും പുറത്തും ആയിരുന്നില്ലേ ! കോഹ്ലി ക്യാപ്റ്റന്‍ ആയ ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റില്‍ പോലും പന്തിനെ ഡ്രോപ്പ് ചെയ്തിരുന്നു, പ്ലേയിംഗ് ഃശ ഈ ഇന്‍ കണ്‍സിസ്റ്റിയെ കുറിച്ചു വാര്‍ത്ത സമ്മേളനത്തിനിടെ ചോദിക്കുമ്പോഴും കോഹ്ലി രോഷാകുലനായി കാണപ്പെടാറുണ്ട്

ഇനി ഓണ്‍ ഫീല്‍ഡ് ഡിസിഷന്‍സിലേക്ക് വരാം, ഇന്നേ വരെ കോഹ്ലിയുടെ ഫീല്‍ഡ് സെറ്റിങ്‌സിനെ കുറിച്ചോ ഗെയിം റീഡിങ്ങിനെ കുറിച്ചോ ടാക്റ്റിക്‌സുകളെ കുറിച്ചോ ചര്‍ച്ചചെയ്യപെടുന്നതോ പ്രശംസിക്കപ്പെടുന്നതോ കണ്ടിട്ടില്ല.

ഓസ്‌ട്രേലിയയില്‍ 3 ടെസ്റ്റ് മാത്രം നയിച്ച രഹനെയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ചു ഫീല്‍ഡ് സെറ്റിങ്‌സിനെ കുറിച്ചും അന്ന് പലരും ചര്‍ച്ചചെയ്യപെടുകയും പോണ്ടിങ് വരെ ഇമ്പ്രെസ്സ് ആവുകയും ചെയ്തിരുന്നു, ഇത് പോലൊരു സിറ്റുവേഷന്‍ ഇന്നേ വരെ കോഹ്ലിക്ക് ക്രീയേറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല എന്നതാണ് സത്യം !

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ എക്കാലത്തെയും സ്‌ട്രോങ്ങ് ടീം ആണ് നിലവില്‍ ഇന്ത്യക്കുള്ളത്, കോഹ്ലി അല്ല വേറെ ആര് ക്യാപ്റ്റന്‍ ആയാലും നിലവിലെ വിന്നിങ് % മാറ്റം ഒന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല, അപ്പൊ എന്റെ ചോദ്യം ഇതാണ്, വിജയ ശതമാനം നോക്കി മാത്രം ആണോ ഒരു ക്യാപ്റ്റനെ വിലയിരുത്തേണ്ടത്??? അയാളുടെ ഓണ്‍ ഫീല്‍ഡ് – ഓഫ് ഫീല്‍ഡ് ഡിസിഷന്‍സുകള്‍ക്ക് ക്യാപ്റ്റന്‍സിയുമായി ഒരു ബന്ധവും ഇല്ലേ???

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍