തെറ്റുകളും പിഴവുകളും തിരുത്തുന്നു, അവന്‍ ഇതിഹാസമാകുന്നത് ഇങ്ങനെയാണ്

സംഗീത് ശേഖര്‍
പിഴവുകളെ കറക്റ്റ് ചെയ്യുന്നൊരു ബാറ്റ്‌സ്മാന് മാത്രമേ ഇതിഹാസമായി വളരാന്‍ സാധിക്കൂ എന്നിരിക്കെ വിരാട് കോഹ്ലി എങ്ങനെയൊരിതിഹാസമായി വളര്‍ന്നെന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ. ആദ്യ ഇന്നിംഗ്സില്‍ മോയിന്‍ അലിയുടെ തകര്‍പ്പന്‍ ഓഫ് ബ്രെക്ക് പന്ത് പിച്ച് ചെയ്തിടത്തെത്താതെ കാഷ്വലായി കവറിലൂടെ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ കോഹ്ലി ബൗള്‍ഡ് ആകുന്നുണ്ട് .
സ്റ്റമ്പ് തെറിച്ചത് കോഹ്ലി അല്‍പനേരം അവിശ്വസനീയതയോടെ നോക്കി നിന്നെങ്കിലും അത്തരമൊരു പിച്ചില്‍ അതൊരു സീരിയസ് ടെക്‌നിക്കല്‍ എറര്‍ തന്നെയായിരുന്നു. ബാറ്റ് ചെയ്യുന്നത് അത്യന്തം ദുഷ്‌കരമായൊരു ട്രാക്കില്‍ ഇന്ന് കോഹ്ലി സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതൊരു ട്രീറ്റ് തന്നെയായിരുന്നു.
മോശം പന്തുകളൊന്നും തന്നെ ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തിയ കോഹ്ലി പന്തിന്റെ ലെങ്ത് നിര്‍ണയിക്കുന്ന രീതി മനോഹരമായിരുന്നു. ഞൊടിയിട കൊണ്ട് പന്തിന്റെ ഫ്ളൈറ്റും ലെങ്തും നിര്‍ണയിച്ച ശേഷം ബാക്ക് ഫുട്ടിലും ഫ്രണ്ട് ഫുട്ടിലും ചാന്‍സുകള്‍ നല്‍കാത്ത രീതിയിലുള്ള ക്ലിനിക്കല്‍ പ്രതിരോധമികവും കിടയറ്റ സ്‌ട്രോക്കുകളും .
ആന്‍ഡ് ദേന്‍ കംസ് ദാറ്റ് പര്‍ട്ടിക്കുലര്‍ ഡെലിവറി .ഓഫ് സ്റ്റമ്പിന് പുറത്ത് മോയിന്‍ ടോസ് ചെയ്യുന്ന പന്ത് ആദ്യ ഇന്നിംഗ്‌സിലേത് പോലെ പിച്ച് ചെയ്തതിനു ശേഷം ടേണ്‍ ചെയ്തു ഉള്ളിലേക്ക് വരുന്ന ഓഫ് ബ്രെക്ക് ആണോയെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും സുന്ദരമായ ഫുട് വര്‍ക്കിന്റെ ബലത്തില്‍ പന്തിനെ കൃത്യമായി പിച്ച് ചെയ്യുന്നിടത്ത് വച്ച് മീറ്റ് ചെയ്തു കൊണ്ട് മിഡ് ഓഫിലൂടെ പറഞ്ഞയക്കുന്ന വിരാട് കോഹ്ലി കാഴ്ച തന്നെയാണ്. ടോപ് ഇന്നിംഗ്‌സ് ഫ്രം ദ ലെജന്‍ഡ് ..
കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്