ധോണിയുടെ ആ ചരിത്രം മാഞ്ഞു, തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്ലി

കരിയറിലെ സുപ്രധാന നേട്ടം പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നയിക്കുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങിയതോടെയാണ് കോഹ്ലിക്ക് റെക്കോര്‍ഡ് ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോിയുടെ റെക്കോര്‍ഡാണ് കോഹ്ലി പിന്‍തള്ളിയത്.

ധോി 60 ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയതോടെ കോഹ്ലി 61ാം മത്സരത്തിലാണ് ടീമിനെ നയിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് നേരത്തെ കോഹ്ലിക്ക് സ്വന്തമായിരുന്നു.

ഏഷ്യന്‍ രാജ്യങ്ങളിലും ഒരു ടീമിനെ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ നയിച്ചതിന്റെ റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാണ്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ, മുന്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖ് എന്നിവര്‍ 56 ടെസ്റ്റുകളിലാണ് രാജ്യത്തെ നയിച്ചത്. ഇരുവരുടേയും റെക്കോര്‍ഡ് ധോനി മറികടന്നെങ്കിലും ഇപ്പോള്‍ ആ പെരുമയും കോഹ്ലി സ്വന്തം പേരിലാക്കി.

കോഹ്ലി 61 ടെസ്റ്റുകളിലും ധോനി 60 ടെസ്റ്റുകളിലും ഇന്ത്യയെ നയിച്ചു. 49 ടെസ്റ്റുകളില്‍ സൗരവ് ഗാംഗുലിയും 47 വീതം ടെസ്റ്റുകളില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരും ഇന്ത്യയെ നയിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയം സ്മിത്തിനാണ്. 109 ടെസ്റ്റ് മത്സരങ്ങളിലാണ് സ്മിത്ത് ദക്ഷിണാഫ്രിക്കയെ നയിച്ചത്. 100 ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ഒരു ടീമിനെ നയിക്കുന്ന ചരിത്രത്തിലെ ഏക ക്യാപ്റ്റനും സ്മിത്ത് തന്നെ. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ 93 ടെസ്റ്റുകളിലാണ് ടീമിനെ നയിച്ചത്

You Might Also Like