ടീം ഇന്ത്യയില്‍ രോഹിത്ത് ഗ്യാങ്ങും കോഹ്ലി ഗ്യാങ്ങുമുണ്ട്, ഡ്രെസ്സിംഗ് റൂം രഹസ്യങ്ങള്‍ പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ചിരുന്ന വിഭാഗീയതയുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശി മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ചായ ആര്‍ ശ്രീധരിന്റെ പുസ്തകം. 2019 കാലഘട്ടത്തില്‍ കോഹ്ലിയും രോഹിത്തും തമ്മില്‍ അഭിപ്രായ ഭിന്നക അതിരൂക്ഷമായിരുന്നെന്നും എന്നാല്‍ ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരുന്നത് കോച്ച് രവി ശാസ്ത്രിയുടെ ഇടപടെലായിരുന്നെന്നും ശ്രീധരന്‍ വെളിപ്പെടുത്തുന്നു.

‘കോച്ചിംഗ് ബിയോണ്‍ഡ്’ എന്ന തന്റെ പുസ്തകത്തിലാണ് ശ്രീധര്‍ ഇക്കാര്യം തുറന്നെഴുതുന്നത്. 2019 ലോകകപ്പിനിടെയാണ് ഇവര്‍ തമ്മിലുള്ള പിണക്കം മറനീക്കി പുറത്തു വരുന്നത്. 2021ല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കോഹ്ലിയെ നീക്കുന്നതിലേക്ക് വരെ ഈ ഭിന്നത വളര്‍ന്നിരുന്നു.

ഡ്രസിംഗ് റൂമില്‍ വിരാട് കോഹ്ലി ക്യാമ്പും രോഹില്‍ ശര്‍മ ക്യാമ്പും ഉണ്ടായിരുന്നുവെന്നും ഈ സമയത്ത് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ‘അണ്‍ഫോളോ’ ചെയ്യാന്‍ ഇവര്‍ മത്സരിക്കുകയായിരുന്നുവെന്നും ശ്രീധര്‍ പറയുന്നു. 2019 ലോകകപ്പിനിടെ ഡ്രസിംഗ് റൂമില്‍ പല മോശപ്പെട്ട സംഭവങ്ങളുമുണ്ടായതായും ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിനു മുമ്പ് പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നും ഒടുവില്‍ സെമിയിലെ തോല്‍വിയിലാണ് അത് കലാശിച്ചതെന്നും ശ്രീധര്‍ പറഞ്ഞു.

ലോകകപ്പ് അവസാനിച്ച് 10 ദിവസത്തിനു ശേഷം വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ കളിക്കാനായി തങ്ങള്‍ യുഎസ്എയില്‍ എത്തിയപ്പോള്‍ അന്നത്തെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഇരു താരങ്ങളെയും തന്റെ റൂമിലേക്ക് വിളിക്കുകയും തന്റെ സ്വസിദ്ധമായ ശൈലിയില്‍ പ്രശ്‌നം പരിഹരിക്കുകയുമായിരുന്നെന്നും ശ്രീധര്‍ ഓര്‍ക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സംഭവിച്ചത് ഇനി ആവര്‍ത്തിക്കരുതെന്നും ടീമിലെ സീനിയര്‍ താരങ്ങളായ ഇരുവരും ഈ കളി അവസാനിപ്പിക്കണമെന്നും തന്റെ സ്വതസിദ്ധമായ ‘നോണ്‍-നോണ്‍സെന്‍സ്’ രീതിയില്‍ രവി ശാസ്ത്രി ഇരുവരോടുമായി പറഞ്ഞെന്നും ശ്രീധര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

 

You Might Also Like