അയാള്‍ ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല, കോഹ്ലിയ്‌ക്കെതിരെ ഇന്ത്യന്‍ താരം

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലും നിരാശാജനകമായ പ്രകടനം ആവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ കുറിച്ചുളള ആശങ്ക പരസ്യമാക്കി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. അപകടകരമായ ഷോട്ടുകള്‍ കളിയ്ക്കുന്ന താരമായിരുന്നില്ല കോഹ്ലിയെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം കോഹ്ലി തെറ്റിച്ചിരിക്കുകയാണെന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലാണ് കോഹ്ലിയെ കുറിച്ചുളള ആശങ്ക ചോപ്ര പങ്കുവെച്ചത്.

‘ കോഹ്ലി അനാവശ്യ ഷോട്ടുകള്‍ കളിക്കാത്ത ക്രിക്കറ്റ് കളിക്കാരനായിരുന്നു, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, ഇത് ആശങ്കാജനകമാണ്’ ആകാശ് ചോപ്ര പറഞ്ഞു.

‘കോഹ്ലി മുന്‍പ് ഒരിക്കലും ഇതുപോലെ ചെയ്തിട്ടില്ലാ. ഒരു സിക്‌സ് ആവശ്യമില്ലെങ്കില്‍ അദ്ദേഹം അടിക്കില്ലാ. പകരം സിംഗളുകളിലൂടെയും ഫോറുകളിലൂടെയും സ്‌കോര്‍ ചെയ്യും. റിസ്‌ക് ഷോട്ടുകള്‍ ഒട്ടും കളിക്കാറില്ലായിരുന്നു. അതായിരുന്നു വീരാട് കോഹ്ലി. എന്നാല്‍ ആദ്ദേഹം അതുപോലെയല്ലാ കളിക്കുന്നത്. അത് വളരെയേറ ആശങ്കയാണ് ‘ ആകാശ് ചോപ്ര പറഞ്ഞു.

‘കോഹ്ലി പുറത്തായ രീതിയും അച്ചടക്കവുമാണ് അദ്ദേഹത്തെ ഈ ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായി മാറ്റിയത്, ആ ഷോട്ട് സിക്സറിന് പോയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഒന്നും സംഭവിക്കില്ലായിരുന്നു, ആ സിക്സ് കാരണം നിങ്ങള്‍ മത്സരം ജയിക്കുമായിരുന്നില്ല. എന്നാല്‍ നിങ്ങള്‍ പുറത്തായപ്പോള്‍ ടീമിനെയും ബാധിച്ചു. ‘ ആകാശ് ചോപ്ര വിലയിരുത്തി.

‘ റണ്ണടിക്കുന്നില്ല എന്നത് മാത്രമല്ല, കോഹ്ലി പുറത്താവുന്ന രീതിയും ആശങ്കപ്പെടുത്തുന്നതാണ്. കോഹ്ലിയുടെ പ്രകടനങ്ങളെക്കുറിച്ച് ഇപ്പോള്‍ അധികം ചര്‍ച്ചയൊന്നുമില്ല. അത് അത്ര നല്ല കാര്യമല്ല. കോഹ്ലിയുടെ പ്രകടനം പോകട്ടെ, വീരാട് കോഹ്ലിയെക്കുറിച്ചുപോലും ആരും ചര്‍ച്ച ചെയ്യുന്നില്ല. അത് ശരിക്കും എന്നെ വേദനിപ്പിക്കുന്നു. കോഹ്ലിയെയും അത് വേദനിപ്പിക്കുന്നുണ്ടാവും” ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.