കോഹ്ലിയുടെ പീക്ക് ടൈം കഴിഞ്ഞോ, 2 വര്‍ഷമായി ആ ബാറ്റിംല്‍ നിന്നൊരു സെഞ്ച്വറി പോലും പിറന്നിട്ട്

രാഹുല്‍ അമീന്‍
കോഹ്ലി യുടെ പീക്ക് ടൈം കഴിഞ്ഞോ?
ഇന്നേക്ക് 580 ദിവസമായി കോഹ്ലി യുടെ ബാറ്റില്‍ നിന്നൊരു സെഞ്ചുറി പിറന്നിട്ട്, അവസാനം ആയി സെഞ്ചുറി നേടിയത് നവംബര്‍ 23 /2019 നാണ്….,
2019 മുതല്‍ പിടി കൂടിയത് ആണ് ഈ സെഞ്ചുറി ശാപം, മുമ്പൊക്കെ റണ്‍ മെഷീന്‍, സെഞ്ചുറി മെഷീന്‍ എന്നൊക്കെ പേരെടുത്തു പറഞ്ഞിരുന്ന കൊഹ്ലിക്ക് ഇപ്പോള്‍ എന്തു പറ്റി?, അദ്ദേഹത്തിന് എവിടെയാണ് പിഴക്കുന്നത്??
2020 കോവിഡ് കൊണ്ടുപോയി എന്നത് ഒഴിച്ചാല്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി യിലെ ടി20 യിലെ മികച്ച പ്രകടനവും ടെസ്റ്റിലെ 70ഉം മാറ്റി നിര്‍ത്തിയാല്‍ ആരാധകര്‍ക്ക് ഇപ്പോളും അദ്ദേഹം ഫോമൗട്ടു തന്നെയാണ്, കാരണം അദ്ദേഹം set ചെയ്തു വെച്ചേക്കുന്ന സ്റ്റാന്‍ഡേര്‍ഡ് അത്ര ഹൈ ലെവല്‍ ഇല്‍ ആണ്….,
ഒരുപാട് ടെക്നിക്കല്‍ തെറ്റുകള്‍ തിരുത്തി എങ്കിലും പഴയ ആ vintage കോഹ്ലി യെ മിസ് ചെയ്യുന്നുണ്ട്, പണ്ടത്തെ ആ അഗ്രസീവ് സ്വഭാവം മാറിയത്തോടൊപ്പം ആ ഫോമും പോയോ??ഇനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നപ്പോള്‍ പ്ലെഷര്‍ കൂടിയതാണോ…?
എന്തായാലും ആ പഴയ വിന്റേജ് കോഹ്ലി യെ മിസ് ചെയുന്നുണ്ട്, ക്യാപ്റ്റിന്റെ റോള്‍ നല്ലപോലെ ചെയുന്നുണ്ട് എങ്കിലും കോഹ്ലി എന്ന ബാറ്റ്‌സ്മാന്റെ അഭാവം ടീമിനെ വല്ലാതെ ബാധിക്കുന്നുണ്ട്….,
നിങ്ങള്‍ക്ക് തോന്നുന്നുന്നത് എന്താണ് കോഹ്ലി യുടെ പ്രതാപ കാലം കഴിഞ്ഞു പോയോ?
അതോ പൂര്‍വാധികം ശക്തമായി ഇനിയും ഫോമിലേക്ക് മടങ്ങി വരുമോ???
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍