പഴയ വിരാടിന്റെ നിഴല്‍ പോലും ആയിട്ടില്ല, എവിടെ ആ ഗെയിം അടക്കി ഭരിച്ച രാജാവ്
കൃപാല്‍ ഭാസ്‌ക്കര്‍
വിരാട് കോഹ്ലി ഫോമിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ലഭിക്കുന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല. ലോകകപ്പ് പടി വാതില്‍ക്കല്‍ നില്‍ക്കെ വിരാടിനെ പോലൊരു മാച്ച് വിന്നര്‍ (അങ്ങനെ പറഞ്ഞാലും കുറഞ്ഞു പോവും ) സ്ട്രഗിള്‍ ചെയ്യുക എന്നത് ഇന്ത്യന്‍ ടീമിനെ എത്രത്തോളം പിന്നിലേക്ക് അടിക്കുമെന്ന് കഴിഞ്ഞ മത്സരത്തില്‍ നമ്മള്‍ കണ്ടതാണ്.
തിരിച്ചു വരവില്‍ ഏറെ സന്തോഷം ഉണ്ടെങ്കിലും, ഇപ്പോഴും ആ ഒരു തൃപ്തി കിട്ടിയിട്ടില്ല, അല്ലെങ്കില്‍ വിരാട് വീരാട്ടിന്റെ നിഴല്‍ പോലും ആയിട്ടില്ല എന്നൊരു തോന്നല്‍ ഉണ്ട് .
ഫിഫ്റ്റി നേടിയ സിക്സിലും അവസാനം ഫിനിഷ് ചെയ്യുന്ന ഷോട്ടുകളിലും മാത്രമാണ് വ്യക്തിപരമായി എനിക്ക് ആ പഴയ വീരാടിനെ കാണാന്‍ കഴിഞ്ഞത്. അടുത്ത മത്സരങ്ങളില്‍ പതിയെ പതിയെ ഗെയിം അടക്കി ഭരിച്ചിരുന്ന രാജാവ് ആവുമെന്ന് ആശിക്കുന്നു
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്