കോഹ്ലിയുണ്ടായിരുന്നെങ്കില്‍ സഞ്ജുവിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാമായിരുന്നു, തുറന്നടിച്ച് സൂപ്പര്‍ താരം
സിംബാബ്‌വെയ്‌ക്കെതിരെ ഏകദിന പരമ്പരയിലും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ ഒഴിവാക്കാനുളള സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ രംഗത്ത്. കോഹ്ലിയെ തുടര്‍ച്ചായി ഒഴിവാക്കുന്നത് നല്ലതല്ലെന്നും സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ വിരാട് കോലിയുമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു ഫോമിലേക്കു മടങ്ങിയെത്താന്‍ സാധിച്ചേനെയെന്നും ഡാനിഷ് കനേരിയ പറഞ്ഞു.
കോഹ്ലിയ്ക്ക കളിയ്ക്കുന്നത് സഞ്ജുവിന് സമ്മര്‍ദ്ദമില്ലാതെ ബാറ്റേന്താന്‍ സഹായിക്കുമായിരുന്നെന്ന് പറയുന്നു കനേരിക വരാനിരിക്കുന്ന ഏഷ്യകപ്പിനുള്ള ടീമിലും കോഹ്ലിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നും വിലയിരുത്തുന്നു. തന്റെ യുട്യൂബ് വിഡിയോയില്‍ ടീം സെലക്ഷനെ കുറിച്ച് സംസാരിക്കുകയായിരുന്നു കനേരിയ.
‘വിരാട് കോഹ്ലി ഈ പരമ്പര കളിക്കണമായിരുന്നു. കോഹ്ലി പ്രധാന മത്സരങ്ങള്‍ മാത്രം കളിച്ചാല്‍ മതിയെന്നു ബിസിസിഐ കരുതുന്നുണ്ടോ? പക്ഷേ ഒരിക്കല്‍ കൂടെ കോഹ്ലി പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഫോമില്ലായ്മ വീണ്ടും ചര്‍ച്ചയാകും. അത് വിരാട് കോഹ്ലിയോടുള്ള അനീതിയാകും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമുകളില്‍ കോലിയെ ഉള്‍പ്പെടുത്താത്ത സ്ഥിതിക്ക് സിംബാബ്‌വെയ്‌ക്കെതിരെ അദ്ദേഹത്തെ കളിപ്പിക്കണമായിരുന്നു’ കനേരിയ പറയുന്നു.
‘സിംബാബ്‌വെയ്‌ക്കെതിരെ കളിച്ച് ഫോമിലെത്തി കോഹ്ലിക്ക് ഏഷ്യ കപ്പിന്റെ ഭാഗമാകാം. ഇങ്ങനെ പോയാല്‍ കോഹ്ലിയെ ഏഷ്യ കപ്പില്‍നിന്നും ഒഴിവാക്കും. ഇഷാന്‍ കിഷനു പകരം കോലിയെ സിംബാബ്‌വെയ്‌ക്കെതിരെ കളിപ്പിച്ചിരുന്നെങ്കില്‍ സഞ്ജു സാംസണ് സമ്മര്‍ദമേതുമില്ലാതെ മൂന്നു മത്സരങ്ങളും കളിക്കാമായിരുന്നു. ഐപിഎല്‍ ക്രിക്കറ്റിന്റെ സമയത്ത് കോഹ്ലി വിശ്രമിച്ചിട്ടില്ല. രാജ്യാന്തര മത്സരങ്ങള്‍ നടക്കുമ്പോള്‍ എന്തിനാണു വിശ്രമം?’ കനേരിയ കുറ്റപ്പെടുത്തി.
ഈ മാസം 18നാണ് ഇന്ത്യയുടെ സിംബാബ് വെ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്. 18ന് പുറമെ 20, 22 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക.