വുഡിന്റെ ഡ്രീം സ്‌പെല്‍ നശിപ്പിച്ച കിംഗ് കോഹ്ലി, ക്രീസില്‍ അഴിഞ്ഞാടുകയായിരുന്നു

സംഗീത് ശേഖര്‍

മാര്‍ക്ക് വുഡിന്റെയൊരു ഡ്രീം സ്‌പെല്‍ &ഇകൊണമി അലങ്കോലമാക്കിയ തകര്‍പ്പന്‍ ബാറ്റിംഗ്. ഒരു ഹാര്‍ദ്ദിക് പാണ്ട്യയില്‍ നിന്നോ ഇഷാന്‍ കിഷനില്‍ നിന്നോ പ്രതീക്ഷിക്കുന്ന ബ്രൂട്ടല്‍ ഹിറ്റിങ്ങും തന്റെ സ്വതസിദ്ധമായ ക്ലാസ്സി സ്ട്രോക് പ്‌ളേയും ഒരേപോലെ സമന്വയിപ്പിച്ച ഇന്നിംഗ്‌സ് .

വുഡിന്റെയൊരു അതിവേഗ ഷോര്‍ട്ട് പിച്ച് പന്തിനെ മിഡ് വിക്കറ്റിന് മുകളിലൂടെ അതിര്‍ത്തി കടത്തിയ ശേഷം അടുത്ത പന്ത് ഫുള്‍ പിച്ച്ഡ് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് കോഹ്ലി ക്രീസില്‍ നില്‍ക്കുന്നത്.

150ks ടച്ച് ചെയ്ത അടുത്ത പന്തിനു സുന്ദരമായ ഒരു ഓഫ് ഡ്രൈവിന്റെ എക്സ്റ്റന്‍ഷനാണ് കോഹ്ലി സമ്മാനിക്കുന്നത്. വന്യത ഒട്ടുമില്ലാത്ത കുലീനമായൊരു ഷോട്ട്, പന്ത് ഗാലറിയിലാണ്.സിംപ്ലി ബ്രില്യന്റ് ബാറ്റിംഗ്..

കിംഗ് കോഹ്ലി

അമല്‍ കൃഷ്ണന്‍

50 അടിച്ചു നില്‍ക്കുന്ന കോഹ്ലിയുടെ മുന്നിലേക്ക് വരുന്നത് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബോളറായ വുഡ് . ആകെ കിട്ടുന്നത് അവസാനത്തെ 4 പന്തുകളാണ്.

ഓഫില്‍ കുറച്ചു വൈഡ് ആയി വരുന്നൊരു ഷോട്ട് ബോളിനെ മുന്‍കൂട്ടി ഉറപ്പിച്ച പോലെ സൈഡിലേക്ക് മാറി ബാക്ക് ഫുട്ടില്‍ ഒരു മനോഹരമായ പുള്‍ ഷോട്ട് സിക്‌സ് അടിച്ചപ്പോ ഓയിന്‍ മോര്‍ഗന്റെ മുഖത്തെ അതേ ഭാവം ആയിരിക്കും കണ്ടവര്‍ക്കെല്ലാം..

ഷോട്ട് ഓഫ് ദി മാച്ച് എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ തൊട്ടടുത്ത ബോള്‍ ഫ്രണ്ട് ഫുട്ടില്‍ ലോങ്ങ് ഓഫിന് മുകളിലൂടെ മറ്റൊരു മനോഹരമായ സിക്‌സ്.

ജോര്‍ദാനെ ഫ്‌ലിക്ക് ചെയ്ത് സിക്‌സ് അടിച്ചപ്പോ തൊട്ട് ആ വിന്റേജ് കോഹ്ലി ആയിരുന്നു ഗ്രൗണ്ടില്‍.

Another beautiful innings by the King

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like