വെടികെട്ടുമായി കോഹ്ലി, തകര്‍ത്തടിടിച്ച് രാഹുല്‍, ഓസീസില്‍ ഇന്ത്യന്‍ ഷോ

Image 3
CricketTeam India

ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശീലന മത്സരത്തില്‍ മിന്നുംപ്രകടനവുമായി വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും. നിലവില്‍ സിഡ്‌നിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഇന്ത്യന്‍ സംഘം രണ്ടു ടീമുകളായി തിരിഞ്ഞാണ് പരിശീലന മല്‍സരത്തിനിറങ്ങിയത്.

മത്സരത്തില്‍ രാഹുലിന്റെ ടീമിനെ കോഹ്ലിയുടെ ടീം അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. 40 ഓവര്‍ വീതമായിരുന്നു മത്സരം.

സിഡ്‌നിയിലെ ബ്ലാക്ക്ടൗണ്‍ ഇന്റനാഷണല്‍ സ്‌പോര്‍ട്പാര്‍ക്കിലായിരുന്നു മല്‍സരം. ആദ്യം ബാറ്റ് ചെയ്ത രഞ്ജിത് സിംഗ്ജി ഇലവന്‍ 66 പന്തില്‍ 83 റണ്‍സെടുത്ത രാഹുലിന്റെ മികവില്‍ നിശ്ചിത 40 ഓവറില്‍ 235 റണ്‍സ് നേടി. ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്തത്.

മറുപടി ബാറ്റിംഗില്‍ 36ാം ഓവറില്‍ തന്നെ രാഹുലിന്റെ ടീം ഉയര്‍ത്തിയ വെല്ലുവിളി കോഹ്ലിയുടെ സി.കെ നായിഡും ടീം മറികടന്നു. 58 പന്തില്‍ 91 റണ്‍സ് നേടിയ കോഹ്ലിയുടെ ബാറ്റിംഗ് മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നായിഡു ഇലവന്‍ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമായിരുന്നു ടീമിന്റെ ഓപ്പണര്‍മാര്‍.

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. വഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ തുടങ്ങും