തോറ്റ് വീണ കോഹ്ലിയെ മാറോട് ചേര്‍ത്ത് വില്യംസണ്‍, നാടകീയ രംഗങ്ങള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചതിന് പിന്നാലെ ന്യൂസിലന്‍ഡ് താരങ്ങളുടെ പെരുമാറ്റം ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവരുന്നതായി മാറി. ജയത്തിന് ശേഷം എതിരാളികെ ചെറിയ രീതിയില്‍ പോലും പ്രകോപിപ്പിക്കാതിരുന്ന അവര്‍ എതിരാളികളെ ആശ്വസിപ്പിക്കുന്നതും ക്രി്ക്കറ്റ് ലോകം നിറകണ്ണുകളോടെ കണ്ടു.

ടെയ്‌ലര്‍ വിജയ റണ്‍സ് കുറിച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മാറോട് ചേര്‍ത്ത് പിടിയ്ക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ ചെയ്തത്. തോല്‍വിയില്‍ വിഷമിച്ചിരിക്കുന്ന ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തിലേക്ക് സമാശ്വാസത്തിന്റെ മഴയായി അത് മാറി.

വില്യംസണ്‍ മാത്രമാല്ല മറ്റ് കിവീസി താരങ്ങളും ഇന്ത്യന്‍ താരങ്ങളെ ചേര്‍ത്ത് പിടിയ്ക്കുന്ന കാഴ്ച്ചയാണ് ടിവി ദൃശ്യങ്ങള്‍ നിറയെ കാണാനായത്.

ഇതാദ്യമായല്ല വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം ന്യൂസിലന്‍ഡ് ടീം ഇങ്ങനെ പെരുമാറുന്നത്. നേരത്തെ 2019ല്‍ നടന്ന ഏകദിന ലോകകപ്പ് സെമിയിലും ഇതേ കാഴ്ച്ച ക്രിക്കറ്റ് ലോകം കണ്ടിരുന്നു. അന്ന് ഇന്ത്യയെ തോല്‍പിച്ചയുടനെ വില്യംസണ്‍ കോഹ്ലിയെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം ഏറെ വൈറലായിരുന്നു.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്. ഇന്ത്യയുടെ 139 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ഉണ്ടായിക്കിയ കൂട്ടുകെട്ടാണ് ന്യൂസിലന്‍ഡിനെ അനായാസം വിജയത്തിലെത്തിച്ചത്.

You Might Also Like